Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Sunday 2 February 2014

തങ്ങള്‍ ഇനി ഒര്‍മ്മ മാത്രം

              മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി. പയ്യന്നൂര്‍ എട്ടിക്കുളത്തെ വസതിയിലെക്ക് ജനപ്രവാഹം ഇരച്ചു കേറുന്നു. പണ്ടിത കേരളത്തിന്‍റെ അമരക്കാരനും ആത്മിയ കേരളത്തിന്‍റെ സാരഥിയും, തികവുറ്റ നേത്യത്വവും അനിതരസാധാരണമായ അറിവും മേളിച്ച വ്യക്തിത്വത്തിന്‍റെ ഉടമയുമായ, സുന്നികള്‍ക്കിടയിലെ നിറവാര്‍ന്ന സാന്നിധ്യത്തിന്‍റെ ഉടമ ഉളളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ മുസ്ലിം ജനസമൂഹം വിതുമ്പുന്നു. ഇന്നലെ (ശനിയാഴ്ച )ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം ഖബറടക്കം ഇന്ന് എട്ടിക്കുളത്ത് തന്നെ നടക്കും.

Sunday 19 January 2014

മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

കടമത്ത് 19.01.2014:  സ്പോര്‍ട്സ് കൌണ്‍സില്‍ സംഘടിപ്പിച്ച 2014 മിനി മാരത്തോണ്‍ സ്ഥലത്തെ വലിയഭൂമി ഗ്രൗണ്ടില്‍ നിന്നും തുടങ്ങി ഏകദേശം സൗത്ത് സ്കൂളില്‍ നിന്നും മടങ്ങിക്കൊണ്ട് വടക്ക് മാറാട് ജങ്ങ്ഷനില്‍ നിന്നും തിരിച്ച് വലിയഭൂമി ഗ്രൗണ്ടില്‍ തന്നെ അവസാനിച്ച മാരത്തോണില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇതില്‍ കില്‍ത്താന്‍ ദ്വീപിലെ അക്ബറിന്റെ മകനായ ഉമറുല്‍ ഫാറൂക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. സമ്മാനദാന ചടങ്ങില്‍ സ്ഥലത്തെ പ്രമുഖരായ SDO K.N Kasmikoya, VDP Chairperson Abdul Jabbar T.K, D.P Member Shamshad, D.P Member C.P Cheriyakoya, AAC Member Abdul Muthalif, BSNL Kunnikoya. എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും കൊടുത്തു. TTRA & SRC ലീഗല്‍ അഡ്വൈസ മുഹമ്മദ്‌ സഹീര്‍ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു

Tuesday 7 January 2014

തോണി തുഴയല്‍ മത്സരം അവസാന ഘട്ടത്തിലേക്ക്

    





    Kadmat (07.01.2014): വാശിയേറിയ തോണി തുഴയല്‍ മത്സരം അവസാന ഘട്ടത്തി കടക്കുമ്പോ കടമത്ത് ദ്വീപ്‌ ഒന്നാം സ്ഥാനത്തില്‍. ഇവരെ സ്വീകരിക്കുന്നതിനുവേണ്ടി അഡ്മിനിസ്ട്രെട്ടര്‍ എച്ച്. രാജേഷ്പ്രസാദ് ഐ.എഎസ്, പാണ്ടേ, കളക്ടര്‍ തുടങ്ങിയ മേലതികാരികള്‍ അഡ്മിനിസ്ട്രെട്ടര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 3 മണിയോടെയാണ് കടമത്ത്  ദ്വീപ്‌ ഒന്നാം സ്ഥാനം നേടിയത്. തൊട്ടുപിന്നാലെ തന്നെ കില്‍ത്താ ദ്വീപ്‌ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

    ഒന്നാംസ്ഥാനം നേടിയ മത്സരാര്‍ത്ഥികളെ അഡ്മിനിസ്ട്രെട്ട പ്രത്യേകം അഭിനന്ദിച്ചു.

വിജയികള്‍ക്ക് മിഡില്‍ ഐലന്‍ഡ്‌ മിഷന്‍റെ അഭിനന്ദനങ്ങള്‍.

Wednesday 1 January 2014

ഉദ്ഘാടനം ചെയ്തു

           
      TTRA & SRC ന്‍റെ ഒന്നാം വാര്‍ഷികം ഉജ്ജ്വലമായ പരിപാടിയോടുകൂടി Director of Arts and Culture ശ്രീ. ടി കാസിം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശ്രീ. എന്‍.മുഹമ്മദ് സഹീര്‍(Advisor TTR) ന്‍റെ അധ്യക്ഷതയി നടന്ന ചടങ്ങി സ്ഥലത്തെ VDP Chairperson ശ്രീ. ടി.കെ. അബദുല്‍ ജബ്ബാ മുഖ്യപ്രഭാഷണം നടത്തി കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളി ചുരുങ്ങിയ വര്‍ഷംകൊണ്ട് കഴിവുതെളിയിച്ച ക്ലബ്ബ് അംഗങ്ങളെയെല്ലാം ചടങ്ങി പങ്കെടുത്ത ശ്രീ. എം. സൈദാലി(AAC Member),  ആര്‍.കെ. റഫീക്ക്(Silversand club), നിസാര്‍ നല്ലാല(Megastar club), കെ.പി. മുഹമ്മദ്‌(RMA & SRC) അനുമോധിക്കുകയുണ്ടായി ക്ലബ്ബിന്‍റെ സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങി മുഖ്യ അഥിതി ക്ലബ്ബിന്‍റെ സാന്മാര്‍ഗിക പ്രവര്‍ത്തനങ്ങ കണക്കിലെടുത്ത് ക്ലബ്ബിന് ഒരു പാരിധോഷികവും നല്‍കി.
     ഉദ്ഘാടന ചടങ്ങ് വര്‍ണ്ണശഭളമാക്കുന്നതിനായി വന്‍കരയി നിന്നെത്തിയ ഗായക സംഘത്തിന്‍റെ ഗാനമേള 12 മണിവരെ നീണ്ടുനിന്നു. പുതുവര്‍ഷത്തെ സ്വീകരിക്കുന്നതിനായി ക്ലബ്ബ് സംഘടിപ്പിച്ച വെടിക്കെട്ട് ജനഹൃദയത്തെ ആവേശഭരിതരാക്കി.
    TTR ന്‍റെ 2013 ലെ ഭാഗ്യവാനെ കണ്ടെത്തുന്ന ടി.ടി.ആര്‍ സൂപ്പ ബംബറിന്റെ നെറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ Splender Pro (L.No.2042) സാജിദ. പി. ക്കും. രണ്ടാം സമ്മാനം (L.No711) റഹീം പി.പി ക്കും ലഭിച്ചു.

Sunday 29 December 2013

ഒന്നാം വാര്‍ഷിക ആഘോഷം

    കടമത്ത് ടി.ടി ആർ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ്  റിക്രിയേഷൻ ക്ലബ്ബിന്‍റെ ഒന്നാം വാര്‍ഷികം 2013 ഡിസംബർ 30, 31, 2014 ജനുവരി 1 എന്നീ തിയതികളില്‍ ചാണ്ടിയാര്‍ കടപ്പുറത്ത് വെച്ച് നടത്തുന്നു.