Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Saturday 30 November 2013

സെക്രട്ടറിയേറ്റ് ഉപരോധം


Kavaratti: 11 ഓളം ഡിമാന്‍ഡ് മുന്‍നിര്‍ത്തിക്കൊണ്ട് കഴിഞ്ഞ ഒക്ടോബ 8ന് NCP & NYC നേത്രത്വത്തി ഒരു സമരം നടത്തി. ആ സമരത്തില്‍ അഡ്മിനിസ്ട്രെഷനോട് പത്തോളം പോയിന്‍റുക മുന്‍നിര്‍ത്തിയാണ് സമരം ചെയ്തത്.
പോയിന്‍റുക താഴെ കൊടുക്കുന്നു.
1.      അരി വില കുത്തനെ കൂട്ടിയ അഡ്മിനിസ്ട്രെഷന്‍റെ നടപടി പിന്‍വലിക്കുക.
2.      സര്‍ക്കാ ഏറ്റെടുത്ത ഭൂമിക്ക് നഷടപരിഹാരം പുതിയ അസോസിയേഷന്‍ ലാന്‍ഡ്‌ ആക്റ്റ് പ്രകാരം നല്‍കുക.
3.      സഹകരണ സൊസൈറ്റി വഴി സംഭരിച്ച കൊപ്പ്രയുടെ ബാക്കിതുക കര്‍ഷകര്‍ക്ക് ഉട അനുവദിക്കുക.
4.      കെട്ടിട നിര്‍മാണത്തിന് റോഡിന്‍റെ ഇരു വശത്തും 5 മീറ്റ വിടണമെന്ന അഡ്മിനിസ്ട്രെഷന്‍റെ ഏകപക്ഷ്യ തീരുമാനം റദ്ദാക്കുക.
5.      കപ്പല്‍ ഗതാഗത സൗകര്യ സംവിധാനത്തിലെ താളപ്പിഴക പരിഹരിക്കുക. അഡ്മിനിസ്ട്രെഷന്‍റെ ഗതാഗത പ്രശ്നത്തിലെ ജനവിരുദ്ധ സമീപനം ഉപേക്ഷിക്കുക.
6.      മത്സ്യബന്ധനത്തിനാവശ്യമായ ഐസ് ബ്ലോക്കുകളുടെ കൂട്ടിയ വില പിന്‍വലിക്കുക.
7.      ജില്ലാപഞ്ചായത്തിന്‍റെ കീഴിലെ വിവിധ വകുപ്പിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം കൃത്യസമയത്ത് നല്‍കുക.
8.      ലേബ എന്‍ഫോര്‍സ്മെന്‍റ് ഓഫീസറുടെ കാര്യാലയം ഡല്‍ഹിയിലേക്ക് മാറ്റിയത് പിന്‍വലിച്ച് ദ്വീപിലേക്ക് കൊണ്ടുവരുക.
9.      മാസ് വിപണനത്തിന് വിപണി കണ്ടെത്തുക.
10.  അഡ്മിനിസ്ട്രെറ്റ ഏകപക്ഷ്യജനവിരുദ്ധ സമീപനങ്ങളി നിന്ന് പിന്മാറുക.

മുകളില്‍ പറഞ്ഞ ഡിമാന്‍ഡ ഒക്ടോബ 8ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷകരിക്കാത്തതിനെ തുടര്‍ന്ന് 2013 ഡിസംബര്‍ 3ന് NCP & NYC സക്രട്ടറിയേറ്റ് ഉപരോധം സങ്കടിപ്പിക്കുമെന്ന് NYC കണ്‍വീന അഡ്വ. Arafa mihraj  മിഡില്‍ ഐലന്‍ഡ്‌ മിഷനോട് പറഞ്ഞു.

SWAN ല്‍ gmail നു വിലയില്ലേ?

                             
ഇന്നു നില നില്‍ക്കുന്ന വിവരസാങ്കേതിക വിദ്യയി ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഉപാധിയാണ് G-mail
ലോകത്തില്‍  90% ആളുകളും കൂടാതെ ഒട്ടുമിക്ക സര്‍ക്കാ സ്ഥാപനങ്ങളും അവരവരുടെ ഓഫീസ്പരമായ കാര്യങ്ങ ഇമെയി സംവിധാനത്തിലൂടെയാണ് കൈമാറുന്നത്. ഇതിനു വേണ്ടി G-mail/Yahoo/Rediff പോലുള്ള അക്കൗണ്ടുകളാണ് ഉപയോഗിച്ച് വരുന്നത്. Entertainment, Social Networking  തുടങ്ങിയ സൈറ്റുക SWAN(State Wide Area Network)-ല്‍ നിന്നു മുമ്പേ തന്നേ ബ്ലോക്ക്‌ ചെയ്തവയാണ്. ഈ ബ്ലോക്ക്‌ ചെയ്തതിനു ന്യായമായ കാര്യമുണ്ട്. കാരണം ഓഫീസ് സമയങ്ങളില്‍ കൂടുത സമയവും ചെലവഴിക്കുന്നത് ഈ സൈറ്റുകളിലെ Entertainment കളാണ്‌. ഇത് മൂലം ഓഫീസിലെ വര്‍ക്കുക മന്ദഗതിയിലാകുന്നു. എന്നിരുന്നാല്‍ കൂടി Gmail പോലുള്ള സംവിധാനങ്ങ നാളിതുവരെ ഓഫീസ് ജോലികള്‍ക്ക് ഗുണമേ ഉണ്ടാക്കിയിട്ടുള്ളു.
എന്തിനാണ് Gmail സംവിധാനം ഇതില്‍ നിന്നും ഒഴിവാക്കിയത്?
ഒഴിവാക്കാനുള്ള കാരണം എന്തായിരിക്കും?

Tuesday 26 November 2013

CTET ടെസ്റ്റ്‌നു കോച്ചിംഗ് ക്ലാസ്സ്‌ കവരത്തിയില്‍

Kavaratti:   ലക്ഷദ്വീപ് സര്‍വ്വ ശിക്ഷാ അഭ്യനില്‍ നിന്നും അറിയിക്കുന്നത് NCERTയുടെ ആഭിമുഖ്യത്തില്‍,  CTET പരീക്ഷ എഴുതുന്ന എല്ലാ ഉധ്യോഗര്തിക്കല്ക്ക്കും 10 ദിവസത്തെ കോച്ചിംഗ് ക്ലാസ്സ്‌ ജനുവരി അവസാന ആഴ്ചയില്‍  നടത്തുവാന്‍ വേണ്ടി തിരുമാനിചിരിക്കുന്നു. ഈ ക്ലാസ്സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാ ഉധ്യോഗര്ത്കളും ഡിസംബര്‍ 10 നു മുന്പായി SSA Kavaratti ഇല്‍ അഭ്യര്തിക്കെണ്ടാതാണ്. അഭ്യര്തിക്കേണ്ട രിതി താഴെ കൊടുക്കുന്നു.
              1.        Name of the Candidate
                     2.       Address with Telephone/ Mobile number 
                     3.       Register Number of the CTET examination of February 2014
                     4.       Whether applied for Primary or Upper primary      

                          കൂടുതല്‍ വിവരങ്ങള്‍ക്ക് : 04896263925, lssasms@yahoo.co.in

Monday 25 November 2013

മുഅലിം ശില്‍പ്പശാല സങ്കടിപ്പിച്ചു

അമേനി: സുന്നി ജം ഇയ്യത്ത് മുഅലിം ലക്ഷദ്വീപ്  ഘടകം സങ്കടിപ്പിച്ച മുഅലിം ട്രെയിന്നിഗ് കോഴ്സ് അമേനി  ദ്വീപിലെ ദീനുല്‍ ഇസ്ലാം  മദ്രസ്സയില്‍ 23,24,25,തിയ്യതികളില്‍ നടന്നു.23 നു വൈകുംന്നേരം നടന്ന ഉത്ഘാടന പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഹാരി കടലുണ്ടി ഉത്ഘാടനം  ചെയ്തു. തുടര്‍ന്ന് രണ്ടു ദിവസങ്ങളില്‍ ജഅഫര്‍ സാ അദി യും ശമുസുദ്ധീന്‍ മുസ്ലിയാരും ക്ലാസുകള്‍ എടുത്തു.24 നു നടന്ന ദിക്ര്‍ ദുആ സമ്മേളനത്തിന്   സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഹാരി കടലുണ്ടി നേത്രുത്വം നല്‍കി. ജഅഫര്‍ അഹ്സനി, P.T മുത്തുകോയ സഖാഫി കില്ത്താന്‍ ശറഫുദ്ധീന്‍ സഖാഫി അഗത്തി മുഹിദ്ധീന്‍ സഖാഫി കട്മത്ത് ഹംസകോയ മുസ്സലിയാര്‍ അമേനി എന്നിവര്‍ ആശംസാപ്രസംഗം നടത്തി.25 നു വൈകുംന്നേരം P.T  ജഅഫര്‍ സാ അദി യുടെ നേത്രുതുത്തില്‍ രക്ഷാകര്‍ത്ത സംഗമത്തോടെ പരിപാടി സമാപിച്ചു.ട്രെയിന്നിഗ് കോഴ്സില്‍ വിവിധ ദ്വീപുകളില്‍ നിന്നു 70 ഓളം മുഅലിമിങ്ങള്‍ പങ്കെടുത്തു.  

Saturday 23 November 2013

Kavaratti Sandy Beach തുറന്നു പ്രവര്‍ത്തിച്ചു




Kavaratti: ലക്ഷദ്വീപിന്റെ നാടന്‍  തനിമയില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ വിവിധയിനം പലഹാരങ്ങളുടെ കമനിയ ശേഗരവുമായി KAVARATTI SANDY BEACH വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു. 15 വര്‍ഷത്തോളമായി ലക്ഷദ്വീപിന്റെ  ആസ്ഥനാനഗരിയായ കവരത്തി ദ്വീപില്‍ തുടങ്ങി വെച്ച ഈ സംരഭത്തിനു ഏവരുടെയും സഹകരണങ്ങള്‍ ഉണ്ടായിരുന്നു തുടര്‍ന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 

Available at Sandy Beach Kavaratti Island
1. Beach restaurant (working 04:00pm to 10:30pm)
2. Seminar hall
3. Glass bottomed joyride
4. Snorkeling
5. Discover scuba diving with photography
6. Kayak canoe wind surf
7. Lagoon cruse
8. Turtle watch
9. Traditional fishing day & night
10. Sightseeing package
11. speed boat joyride

_more details contact 

Sandy Beach Cultural & Eco-Tourism Society

Near Fisheries Museum

Kavaratti Island-682 555

U T of Lakshadweep
9995978786,9447982848,9447166619
visitsandybeach@gmail.com

Sunday 17 November 2013

ഇന്നും കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും മക്കളും വാടകവീട്ടില്‍...

Kochi: മലയാളികളുടെ പ്രിയനടനായിരുന്ന അന്തരിച്ച കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും മക്കളും വാടകവീട്ടില്‍. മക്കളുടെ വിദ്യാഭ്യാസച്ചെലവ് കണ്ടെത്താനും വീട്ടു വാടക നല്‍കാനുമായി ഭാര്യ ഫാസില കഷ്ടപ്പെടുന്നു. ഹനീഫയുടെ തറവാട്ടുവീട്ടില്‍ നിന്നും കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണത്രേ ഫാസിലയ്ക്കും മക്കള്‍ക്കും ഇറങ്ങേണ്ടിവന്നത്. മാത്രമല്ല ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍നിന്ന് ഒന്നും ഫസീലയ്ക്ക് ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. ഹനീഫ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുമെന്ന് പറഞ്ഞ സൂപ്പര്‍താരങ്ങളും മറ്റുള്ളവരുമൊന്നും പിന്നീട് ഈവഴിയ്ക്ക് വന്നിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. ഫാസില ഇരട്ടക്കുട്ടികളായ സഫയ്ക്കും മര്‍വയ്ക്കുമൊപ്പം വൈറ്റില കടവന്ത്രഭാഗത്തുള്ള വാടക ഫഌറ്റിലാണേ്രത താമസിക്കുന്നത്. ഹനീഫയുടെ പേരിലുണ്ടായിരുന്ന ബാങ്ക് നിക്ഷേപം പോലും ഫാസിലയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന. കുടുംബത്തിന് വേണ്ടി ജീവിതത്തിന്റെ നല്ലകാലമത്രയും ചെലവിട്ട ഹനീഫ് ഏറെ വൈകിയായിരുന്നു വിവാഹം കഴിച്ചത്. സിനിമയില്‍ നിന്നും ലഭിയ്ക്കുന്നത് സിനിമയില്‍ത്തന്നെ നിക്ഷേപിച്ച ഹനീഫ ഫാസിലയ്ക്കും മക്കള്‍ക്കും മാത്രമായി ഏറെകാര്യങ്ങളൊന്നും കരുതിവച്ചിട്ടുമില്ലത്രേ. Middle island missionനു വേണ്ടി കൊച്ചിയില്‍ നിന്നും റഹീം.
Kadmat Yorkshare United ക്ലബ്ന്റെ ആഭിമുക്യത്തില്‍ നടത്തപ്പെട്ട മണ്‍സൂണ്‍ കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് TTR &SRC ക്ലബ്‌, Silsa Galaxyയെ പരാജയപ്പെടുത്തി കൊണ്ട് കപ്പ്‌ കരസ്ഥമാക്കി middile island missionനു വേണ്ടി T Shammone സെക്രട്ടറി TTR & SRC. 

Saturday 16 November 2013

Selection list published

Kavaratti: Selection list published for two post of Power tiller operator under the department of Agriculture Kavaratti

Thursday 14 November 2013

NCP യുടെ പുതിയ നേതാവ് ശ്രീ. ഫൈസലിന് ഉജ്ജ്വല സ്വീകരണം.


കട്മത്ത്: (14.11.2013) പതിനാറാം ലോക സഭയില്‍ NCP യെ പ്രതിനിതീകരിച്ച് കൊണ്ട് മത്സരിക്കുന്ന അഭിവന്ത്യനായ നേതാവ് ശ്രീ. ഫൈസലിന് കട്മത്ത് ദ്വീപി ഉജ്ജ്വല സ്വീകരണം. മുന്‍ M.P Dr. പൂക്കുഞ്ഞി കോയയും. മറ്റുദ്വീപിലെ ഉയര്‍ന്ന NCP നേത്താക്കളും. ശ്രീ. ഫൈസലിനോടൊപ്പം കടമത്തി എത്തിച്ചേര്‍ന്നു.
"ബാര" എന്ന മാഗസിന്‍ പ്രകാശനം ചെയ്തു
കട്മത്ത്: കട്മത്ത് ദ്വീപിലെ സര്‍വ്വ ശിക്ഷാ അഭിയാ (SSA) ന്‍റെ ആഭിമുക്യത്തി ഒന്ന് മുത എട്ട് വരെയുള്ള വിദ്യാര്‍ഥികളുടെ സര്‍ഗാത്മാഗ ശേഷി വികസിപ്പിക്കുന്നതിന് വിവിധ പ്രൈമറി സ്കൂളുകള്‍ ചേര്‍ന്ന് ഒരു മാഗസി പുറത്തിറക്കുകയുണ്ടായി “ബാര” എന്ന്‍ നാമകരണം ചെയ്യപ്പെട്ട മാസിക സ്ഥലത്തെ വി.ടി.പി. ചെയര്‍പേര്‍സൺ ശ്രീമതി. മൂമിനത്ത് സീനിയര്‍ ബേസിക് സ്കൂളില്‍ വെച്ച് നടത്തിയ ശിശുദിന ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങില്‍ വിവിധ സ്കൂളിലെ ഹെഡ്മാസ്റ്റര്‍മാരും എസ്.എം.സി. ഭാരവാഹികളും അധ്യാപകരും പങ്കെടുത്തു.
ശിശു ദിനം കൊണ്ടാടി



"കുട്ടികളെ. ഈ രാജ്യം നിങ്ങള്‍ക്കായി ഒട്ടേറെ സാധ്യതകൾ കരുതി വെച്ചിട്ടുണ്ട്. ആരോഗ്യമുള്ള മനസും ശരീരവുമുള്ളവരായി വളരുക. കാര്യങ്ങള്‍ ചെയ്യാനുള്ള ആന്തരിക പ്രേരണ നിങ്ങളിൽ ഉണ്ടാവണം. എങ്കില്‍ നിങ്ങള്‍ക്ക് വലിയ കാര്യങ്ങൾ തന്നെ ചെയ്യാൻ സാധിക്കുമെന്നതിൽ എനിക്ക് സന്ദേഹമില്ല - ജവഹര്‍ലാൽ നെഹ്‌റു."

    വിവിധ ദ്വീപിലെ പ്രൈമറി തല സ്കൂൾ വിദ്യാര്‍ഥികൾ ശിശു ദിനം അകോഷപരമായി കൊണ്ടാടി. ഇതിനോടനുബന്ധിച്ച് വിവിത കലാപരിപാടികളും. ശിശുദിന റാലിയും ദ്വീപിലെ വിവിധ സ്കൂളുകളിൽ സങ്കടിപ്പിച്ചു.

Wednesday 13 November 2013

Children are like precious gems. Understand the significance of children's day which is celebrated on 14th November in India.

Children are adorable. They are like divine gifts that parents get from the almighty. Their eyes are full of innocence. They smile when they receive love and admiration, they cry when it is their first day at school away from their parents, they giggle when they mingle with their buddies, and they signify nothing but the pure and faithful love. They truly symbolise god. 

14th November is celebrated as children's day in all over India. 14th November is also the birthday of Pandit Jawaharlal Nehru, the first prime minister of independent India. Childhood memories are sweetest of all. They can be savored for a lifetime. Children's day celebration is fun for the little ones but it is important for the parents too. Every parent must understand the importance of the children's day. Parents should be well aware about the little desires of their angels.
U T LEVEL FOLK ARTS FESTIVAL AT KAVARATTI

കവരത്തി: ലക്ഷദ്വീപ് കലാ അക്കാദമിയും ആര്‍ട്ട് ആന്‍ഡ്‌ കള്‍ച്ചറും സംയുക്തമായി നവംബര്‍ 16 മുതല്‍ 18 വരെ കവരത്തി ദ്വീപില്‍  " ദ്വീപോല്‍സവം " സംകടിപ്പിക്കുന്നു.  ഇ പരിപാടി ഔപചാരികമായി inauguration സ്ഥലത്തെ ലക്ഷദ്വീപ് അട്മിനിസ്ട്രട്ടെര്‍ ശ്രി എച് രാജേഷ്‌ പ്രസാദ്‌ ഐ. എ. എസ്. നിര്‍വഹിക്കും. അദ്ദേഹം ലക്ഷദ്വീപ് കലാ അക്കാദമി ചെയര്‍മാന്‍ കൂടിയാണ്.   Middle Island Mission നു വേണ്ടി L.K.A. Co-Ordinater കവരത്തി ലക്ഷദ്വീപ്.  

Friday 8 November 2013

ലക്ഷദ്വീപ്‌ പോര്‍ട്ട്‌ ഡിപാര്‍ട്ട്‌മെന്‍റിന്‍റെ അനാസ്ഥ


ലക്ഷദ്വീപ്‌ പോര്‍ട്ട്‌ ഡിപാര്‍ട്ട്‌മെന്‍റില്‍ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന LED DISPLAY അതിന് യാതോരുവിധ സംരക്ഷണവും നല്‍കാതെ അധിനെ നശിപ്പികുകയാണ് ചെയ്തത്‌.ചില ദ്വീപുകളിലും ഇതിന്‍റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അവിടയും വേണ്ടവിധ സംരക്ഷണം നല്‍കാത്തതാണ് കാരണം. ഇത് ആരും മനസിലാകുന്നില്ല. ഇതിനു നമ്മള്‍ ആരോടാണ് ചോദിക്കേണ്ടത്?. പോര്‍ട്ട്‌ ഡിപാര്‍ട്ട്‌മെന്‍റിന്‍റെ അനാസ്ഥതന്നെയാണ് ഇതിനു കാരണം. ഓരോ ദ്വീപിന്‍റെയും വികസനമെന്നു  പറയുന്നത് അവിടെ വരുന്ന പുതിയ പ്രവര്‍ത്തനങ്ങളാണ്. പോര്‍ട്ടിന്‍റെ മുന്‍വശം സ്ഥാഭിച്ച LED DISPLAY പോലും സംരക്ഷിക്കാന്‍ പറ്റാത്തവരണോ ദ്വീപ്‌ ജനതയുടെ യാത്രയെ സംരക്ഷികുന്നത്.

Wednesday 6 November 2013

ISLAND ലവല്‍ കലോത്സവം ആരംഭിച്ചു


Minicoy (06.11.2013): സ്കൂള്‍ ലവല്‍ കലോത്സവം ആരംഭിച്ചു. I,II,III  കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത് . കോല്‍കളി,ഒപ്പന, തുടങ്ങിയ കളികള്‍ നടത്തപ്പെട്ടു, എല്ലാ സ്കൂളില്‍ നിന്നും കളികളില്‍ വിജയിച്ചവരെ 16.11.2013 SB സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന Island ലവല്‍ കലോത്സവത്തില്‍ വിജയിക്കുന്നവരെ ആയിരിക്കും  അടുത്ത് അമിനിയില്‍ വെച്ച് നടക്കാന്‍ പോകുന്ന മൂന്നാമത്തെ യു.ട്ടി ലവല്‍  കലോത്സവത്തിന് സെലക്ട്‌ ചെയ്യുക.

Tuesday 5 November 2013

മണ്‍സൂണ്‍ കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം കുറിച്ചു



Kadmat (05.11.2013): യോര്‍ക്ഷേര്‍ ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ മണ്‍സൂണ്‍ കപ്പ്‌ ഫുട്ബോളിനു തുടക്കം കുറിച്ചു. സ്ഥലത്തെ സബ്ബ് ഡിവിഷണല്‍ ഓഫീസര്‍ ശ്രീ. കെ. എന്‍ കാസിമിക്കോയ ഉത്ഘാടനം നിര്‍വഹിച്ചു. കായിക മേഘലയിലുള്ള കാഴിച്ചപ്പാടുകള്‍ വളര്‍ന്നു വരണമെന്നും കായിക താരങ്ങള്‍ എല്ലാം ഉയരങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉത്ഘാടന മത്സരത്തില്‍ മെഗാ സ്റ്റാര്‍ ആര്‍ട്ട്‌ & സ്പോര്‍ട്സും യോര്‍ക്ഷേര്‍ ക്ലബ്ബും തമ്മിലായിരുന്നു. ആദ്യ മത്സരം അവസാനിച്ചപ്പോള്‍ മറുപടി ഇല്ലാത്ത 5 ഗോളുകള്‍ക്ക് മെഗാ സ്റ്റാര്‍ വിജയിച്ചു. നല്ല കളി കാഴ്ച്ച വെച്ചത് മെഗാ സ്റ്റാറിലെ റഹ്മത്തുള്ളക്ക് ആയിരുന്നു.

Sunday 3 November 2013

Entrance Cleaning





Kadmat (03.11.2013) കടമത്ത് ദ്വീപിലെ പ്രധാന അഴിമുഖത്ത് ഇന്നലെ ഉച്ചക്ക് (03.11.2013) silver sand cricket club അംഗങ്ങളുടെ ആഭിമുക്യത്തില്‍ നടത്തപെട്ട ശുജീകരണ പ്രവര്‍ത്തനം സ്ഥലത്തെ SDO Shri. K.N kasmikoya ഉത്ഘാടനം ചെയ്തു.
    നാല് വര്‍ഷമായി ട്രട്ജിംഗ് നടക്കാത്തതിനാല്‍ ഇവിടെ വലിയ പാറകഷ്ണങ്ങള്‍ അടിഞ്ഞു കൂടുകയും ചെയ്തിരുന്നു. അതിനാല്‍ ഇവിടെ വന്‍ തിരമാലകള്‍ ഉണ്ടാകുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷനിയാകുകയും ചെയ്തു. കഴിഞ്ഞ മെയ് മാസം ഇവിടെ Al-ameen എന്ന ബോട്ട് മുങ്ങി, 5 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
    Silver sand cricket club ലീഗല്‍ അഡ്വൈസര്‍ Shri. N. Kunhikoya BSNL Divisional Engineer ടെ നേത്രത്വത്തില്‍ നടത്തിയ ക്ലീനിംഗ് കാംബയിനില്‍ അഴിമുഖത്ത് അടിഞ്ഞു കൂടിയ പാറകള്‍ മുങ്ങല്‍ വിധക്തരുടെ സഹായത്തോടെ കെട്ടിവലിച്ചു ബാര്‍ജില്‍ കയറ്റുകയും ചെയ്തു. ഈ പ്രവര്‍ത്തനത്തില്‍ കടമത്തിലെ ജില്ല പഞ്ചായത്ത്, ഹാര്‍ബര്‍, പോര്‍ട്ട്‌, പോലീസ്, സ്പോര്‍ട്സ്, മെഡിക്കല്‍, environment തുടങ്ങി എല്ലാ department കളും TTR, Yorkshire, RMA & SRC തുടങ്ങി പ്രാമുഖ ക്ലബ്ബുകളും ബോട്ടുടമകളും പൊതുജനങ്ങളും പങ്കെടുത്തു. 2:30pm ന് തുടങ്ങിയ പരിപാടി 4 മണിക്കൂര്‍ നേരത്തേക്ക് നീണ്ടു നിന്നു.
    Shri. K. ചെറിയകോയ മുന്‍സിഫ്‌, മെഡിക്കല്‍ ഓഫീസര്‍ Dr. Khaleel khan, Sub. Inspector shouk, VDP Vice Chairperson T.K അബദുല്‍ ജബ്ബാര്‍, Environment warden തുടങ്ങി വിവിധ രാഷ്ട്രിയ നേതാക്കളുടെയും പങ്കാളിത്തത്തോടെ ഈ ശ്രമധാനം ശ്രദ്ധേയമായി. 
ഈ പരിപാടിയുടെ കൂടുതല്‍ ഫോട്ടോസ് കാണുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.middleislandmission.com/p/video_12.html

Friday 1 November 2013

കോഴി കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം


Kadmat (02.11.2013) പോള്‍ട്രി ഫാമില്‍ വന്‍ ജനാവലികൂട്ടം, ഏറെ നാളത്തെ നാട്ടുകാരുടെ കാത്തിരിപ്പിന് ഫലമുണ്ടായി. കോഴികുഞ്ഞിനെ കൊടുക്കുന്ന വിവരമറിഞ്ഞ് ഫാമിലെത്തിയ നാട്ടുകാര്‍ തിക്കും തിരക്കുമുണ്ടാക്കി യാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടാകുന്ന രീതിക്കായിരുന്നു നാട്ടുകാരുടെ തള്ളിക്കയറ്റം.

തീ പിടിച്ചു


MINICOY(02.11.2013): ഒരു പ്രൈവറ്റ് ഡീസല്‍  സ്ടോരേജിനു തീ പിടിച്ചു. ഫുന്‍ഹിലോല്‍ വില്ലേജിലെ അയ്ഷ റുവഗെ എന്ന വീട്ടുടമയുടെ സ്റ്റോറിനായിരുന്നു തീപിടിച്ചത്. സ്റ്റോറിനകത്ത് പത്തോളം ബാരല്‍ ഉണ്ടായിരുന്നു. അതിരാവിലെ 5:30 തോടെയായിരുന്നു സംഭവം സ്റ്റോറിലുണ്ടായിരുന്ന ഒരുബോട്ടിന്‍റെ മെഷീനും മറ്റുസാധനങ്ങളടക്കം പൂര്‍ണമായും കത്തിനശിച്ചു. അവിടത്തെ നാട്ടുകാരുടെയും ഹോംഗാര്‍ഡിന്‍റെയും ഫയര്‍ഫോസിന്‍റയും ഇടപെടല്‍ മൂലം ഒരു വന്‍ ദുരന്തം തന്നെ ഒഴിവാക്കാനായി.
ഇരുപത്തി മൂന്നാമത് LSG മാമാങ്കത്തിനു തിരശീലയിട്ടു.
 Kadmath(31.10.2013) അറബിക്കടലിലെ ചെറു തുരുത്ത് ദ്വീപുകളില്‍ നിന്നേറി വിത്യസ്ഥമായ കട്മത്ത് ദ്വീപിന്‍റെ ഹൃദയ ഭാഗത്ത്‌ അരങ്ങേറിയ 23 മത് കായികമാമാങ്കത്തിനു തിരശ്ശീലയിട്ടു. ഈ ശുഭ സുതിനത്തില്‍ ലക്ഷദ്വീപിന്റെ MP Adv Hamdulla sayed സ്പെഷ്യല്‍ ഗസ്റ്റ് ആയി അരങ്ങില്‍ പങ്ക് ചേര്‍ന്നു. ഒപ്പം എ. കുന്നികോയ, അചാട അഹമദ് ഹാജി, എന്‍. ബാര്‍കത്തുള്ള തുടങ്ങിയവര്‍ ലക്ഷദ്വീപ് MP യെ അനുഗമിച്ചു. ഉയര്‍ന്ന പൊയിന്റ്റ്നേടി ആന്ത്രോത്ത് ദ്വീപ്‌ കപ്പ്‌ കരസ്ഥമാക്കി. കളികളില്‍ കഴിവ് തെളിച്ചു കൊണ്ട് മിനികോയ്, കവരത്തി, അമിനി എന്നീ ദ്വീപുകള്‍ പിന്നാലെതന്നെ ഉണ്ടായിരുന്നു . അടുത്ത(24) LSG നടത്തുന്നതിനായി പതാക ആന്ത്രോത്ത് ദ്വീപിനു കൈമാറി, കൂടാതെ കട്മത്ത് ദ്വീപിന്‍റെ പിഞ്ചു കുട്ടികള്‍ പാട്ടിന്‍റെ ഈരടികളില്‍ ദ്വീപിന്‍റെ തനതായ കളികള്‍ ചുവടുവെച്ച് കാണികളെ അങ്ങേയറ്റം ആകര്‍ഷിപ്പിച്ചു. ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാ കായികപ്രേമികള്‍ക്കും, ഈ പരിപാടിയെ ഭംഗിയാക്കിതീര്‍ത്ത എല്ലാ ഡിപാര്‍ട്ട്മെണ്ടിനും നാട്ടുകാര്‍ക്കും പ്രത്തേകം പ്രത്തേകം  നന്ദി സങ്കാടകര്‍ അറിയിച്ചുകൊണ്ട്‌ പര്യവസാനിപ്പിച്ചു.
 More photos visit LSG Photo Gallary