ലക്ഷദ്വീപ് പോര്ട്ട് ഡിപാര്ട്ട്മെന്റില് കഴിഞ്ഞ വര്ഷം നിലവില് വന്ന LED DISPLAY അതിന് യാതോരുവിധ സംരക്ഷണവും നല്കാതെ അധിനെ നശിപ്പികുകയാണ്
ചെയ്തത്.ചില ദ്വീപുകളിലും ഇതിന്റെ പ്രവര്ത്തനം നിലച്ചിരിക്കുകയാണ്. അവിടയും വേണ്ടവിധ
സംരക്ഷണം നല്കാത്തതാണ് കാരണം. ഇത് ആരും മനസിലാകുന്നില്ല. ഇതിനു നമ്മള് ആരോടാണ് ചോദിക്കേണ്ടത്?.
പോര്ട്ട് ഡിപാര്ട്ട്മെന്റിന്റെ അനാസ്ഥതന്നെയാണ് ഇതിനു കാരണം. ഓരോ ദ്വീപിന്റെയും
വികസനമെന്നു പറയുന്നത് അവിടെ വരുന്ന പുതിയ
പ്രവര്ത്തനങ്ങളാണ്. പോര്ട്ടിന്റെ മുന്വശം സ്ഥാഭിച്ച LED DISPLAY പോലും
സംരക്ഷിക്കാന് പറ്റാത്തവരണോ ദ്വീപ് ജനതയുടെ യാത്രയെ സംരക്ഷികുന്നത്.
Followers
Friday, 8 November 2013
Wednesday, 6 November 2013
ISLAND ലവല് കലോത്സവം ആരംഭിച്ചു
Minicoy (06.11.2013): സ്കൂള് ലവല് കലോത്സവം ആരംഭിച്ചു. I,II,III കാറ്റഗറി ആയിട്ടാണ് മത്സരങ്ങള് നടക്കുന്നത് . കോല്കളി,ഒപ്പന, തുടങ്ങിയ കളികള് നടത്തപ്പെട്ടു, എല്ലാ സ്കൂളില് നിന്നും കളികളില് വിജയിച്ചവരെ 16.11.2013 SB സ്കൂളില് വെച്ച് നടത്തപ്പെടുന്ന Island ലവല് കലോത്സവത്തില് വിജയിക്കുന്നവരെ ആയിരിക്കും അടുത്ത് അമിനിയില് വെച്ച് നടക്കാന് പോകുന്ന മൂന്നാമത്തെ യു.ട്ടി ലവല് കലോത്സവത്തിന് സെലക്ട് ചെയ്യുക.
Tuesday, 5 November 2013
മണ്സൂണ് കപ്പ് ഫുട്ബോള് ടൂര്ണമെന്റിനു തുടക്കം കുറിച്ചു
Kadmat (05.11.2013): യോര്ക്ഷേര് ക്ലബ്ബിന്റെ ആഭിമുക്യത്തില് മണ്സൂണ് കപ്പ് ഫുട്ബോളിനു തുടക്കം കുറിച്ചു. സ്ഥലത്തെ സബ്ബ് ഡിവിഷണല് ഓഫീസര് ശ്രീ. കെ. എന് കാസിമിക്കോയ ഉത്ഘാടനം നിര്വഹിച്ചു. കായിക മേഘലയിലുള്ള കാഴിച്ചപ്പാടുകള് വളര്ന്നു വരണമെന്നും കായിക താരങ്ങള് എല്ലാം ഉയരങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉത്ഘാടന മത്സരത്തില് മെഗാ സ്റ്റാര് ആര്ട്ട് & സ്പോര്ട്സും യോര്ക്ഷേര് ക്ലബ്ബും തമ്മിലായിരുന്നു. ആദ്യ മത്സരം അവസാനിച്ചപ്പോള് മറുപടി ഇല്ലാത്ത 5 ഗോളുകള്ക്ക് മെഗാ സ്റ്റാര് വിജയിച്ചു. നല്ല കളി കാഴ്ച്ച വെച്ചത് മെഗാ സ്റ്റാറിലെ റഹ്മത്തുള്ളക്ക് ആയിരുന്നു.
Sunday, 3 November 2013
Entrance Cleaning
Kadmat (03.11.2013) കടമത്ത് ദ്വീപിലെ പ്രധാന അഴിമുഖത്ത് ഇന്നലെ ഉച്ചക്ക് (03.11.2013) silver sand
cricket club അംഗങ്ങളുടെ ആഭിമുക്യത്തില് നടത്തപെട്ട ശുജീകരണ പ്രവര്ത്തനം
സ്ഥലത്തെ SDO Shri. K.N kasmikoya ഉത്ഘാടനം ചെയ്തു.
നാല് വര്ഷമായി ട്രട്ജിംഗ് നടക്കാത്തതിനാല് ഇവിടെ വലിയ പാറകഷ്ണങ്ങള്
അടിഞ്ഞു കൂടുകയും ചെയ്തിരുന്നു. അതിനാല് ഇവിടെ വന് തിരമാലകള് ഉണ്ടാകുകയും
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷനിയാകുകയും ചെയ്തു. കഴിഞ്ഞ മെയ് മാസം ഇവിടെ
Al-ameen എന്ന ബോട്ട് മുങ്ങി, 5 പേര് മരിക്കുകയും ചെയ്തിരുന്നു.
Silver sand cricket club ലീഗല് അഡ്വൈസര് Shri. N. Kunhikoya BSNL
Divisional Engineer ടെ നേത്രത്വത്തില് നടത്തിയ ക്ലീനിംഗ് കാംബയിനില് അഴിമുഖത്ത്
അടിഞ്ഞു കൂടിയ പാറകള് മുങ്ങല് വിധക്തരുടെ സഹായത്തോടെ കെട്ടിവലിച്ചു ബാര്ജില്
കയറ്റുകയും ചെയ്തു. ഈ പ്രവര്ത്തനത്തില് കടമത്തിലെ ജില്ല പഞ്ചായത്ത്, ഹാര്ബര്,
പോര്ട്ട്, പോലീസ്, സ്പോര്ട്സ്, മെഡിക്കല്, environment തുടങ്ങി എല്ലാ
department കളും TTR, Yorkshire, RMA & SRC തുടങ്ങി പ്രാമുഖ ക്ലബ്ബുകളും
ബോട്ടുടമകളും പൊതുജനങ്ങളും പങ്കെടുത്തു. 2:30pm ന് തുടങ്ങിയ പരിപാടി 4 മണിക്കൂര്
നേരത്തേക്ക് നീണ്ടു നിന്നു.
Shri. K. ചെറിയകോയ മുന്സിഫ്, മെഡിക്കല് ഓഫീസര് Dr.
Khaleel khan, Sub. Inspector shouk, VDP Vice Chairperson T.K അബദുല് ജബ്ബാര്,
Environment warden തുടങ്ങി വിവിധ രാഷ്ട്രിയ നേതാക്കളുടെയും പങ്കാളിത്തത്തോടെ ഈ
ശ്രമധാനം ശ്രദ്ധേയമായി.
ഈ പരിപാടിയുടെ കൂടുതല് ഫോട്ടോസ് കാണുന്നതിനായി താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്യുക.
http://www.middleislandmission.com/p/video_12.html
ഈ പരിപാടിയുടെ കൂടുതല് ഫോട്ടോസ് കാണുന്നതിനായി താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്യുക.
http://www.middleislandmission.com/p/video_12.html
Friday, 1 November 2013
തീ പിടിച്ചു
MINICOY(02.11.2013): ഒരു പ്രൈവറ്റ് ഡീസല് സ്ടോരേജിനു തീ പിടിച്ചു. ഫുന്ഹിലോല് വില്ലേജിലെ അയ്ഷ റുവഗെ എന്ന വീട്ടുടമയുടെ സ്റ്റോറിനായിരുന്നു തീപിടിച്ചത്. സ്റ്റോറിനകത്ത് പത്തോളം ബാരല് ഉണ്ടായിരുന്നു. അതിരാവിലെ 5:30 തോടെയായിരുന്നു സംഭവം സ്റ്റോറിലുണ്ടായിരുന്ന ഒരുബോട്ടിന്റെ മെഷീനും മറ്റുസാധനങ്ങളടക്കം പൂര്ണമായും കത്തിനശിച്ചു. അവിടത്തെ നാട്ടുകാരുടെയും ഹോംഗാര്ഡിന്റെയും ഫയര്ഫോസിന്റയും ഇടപെടല് മൂലം ഒരു വന് ദുരന്തം തന്നെ ഒഴിവാക്കാനായി.
ഇരുപത്തി മൂന്നാമത് LSG മാമാങ്കത്തിനു
തിരശീലയിട്ടു.
Kadmath(31.10.2013) അറബിക്കടലിലെ ചെറു തുരുത്ത് ദ്വീപുകളില് നിന്നേറി വിത്യസ്ഥമായ കട്മത്ത്
ദ്വീപിന്റെ ഹൃദയ ഭാഗത്ത് അരങ്ങേറിയ 23 മത് കായികമാമാങ്കത്തിനു തിരശ്ശീലയിട്ടു. ഈ ശുഭ സുതിനത്തില്
ലക്ഷദ്വീപിന്റെ MP Adv
Hamdulla sayed സ്പെഷ്യല് ഗസ്റ്റ് ആയി അരങ്ങില് പങ്ക് ചേര്ന്നു. ഒപ്പം എ.
കുന്നികോയ, അചാട അഹമദ് ഹാജി, എന്. ബാര്കത്തുള്ള തുടങ്ങിയവര് ലക്ഷദ്വീപ് MP യെ അനുഗമിച്ചു. ഉയര്ന്ന പൊയിന്റ്റ്നേടി ആന്ത്രോത്ത് ദ്വീപ് കപ്പ്
കരസ്ഥമാക്കി. കളികളില് കഴിവ് തെളിച്ചു കൊണ്ട് മിനികോയ്, കവരത്തി, അമിനി എന്നീ
ദ്വീപുകള് പിന്നാലെതന്നെ ഉണ്ടായിരുന്നു . അടുത്ത(24)
LSG നടത്തുന്നതിനായി പതാക ആന്ത്രോത്ത് ദ്വീപിനു കൈമാറി, കൂടാതെ കട്മത്ത് ദ്വീപിന്റെ പിഞ്ചു കുട്ടികള്
പാട്ടിന്റെ ഈരടികളില് ദ്വീപിന്റെ തനതായ കളികള് ചുവടുവെച്ച് കാണികളെ അങ്ങേയറ്റം
ആകര്ഷിപ്പിച്ചു. ഈ പരിപാടിയില് പങ്കെടുത്ത എല്ലാ കായികപ്രേമികള്ക്കും, ഈ പരിപാടിയെ ഭംഗിയാക്കിതീര്ത്ത എല്ലാ ഡിപാര്ട്ട്മെണ്ടിനും നാട്ടുകാര്ക്കും
പ്രത്തേകം
പ്രത്തേകം നന്ദി സങ്കാടകര് അറിയിച്ചുകൊണ്ട്
പര്യവസാനിപ്പിച്ചു.
More photos visit LSG Photo Gallary
Subscribe to:
Posts (Atom)










