Followers
Sunday, 29 December 2013
Thursday, 26 December 2013
കാണാതായ ബോട്ടിനെ കണ്ടെത്തി.
ഇന്നലെ 25.12.2013 രാവിലെ 7:30am ന്
കട്മത്തിൽ നിന്നും ബിത്ര ദ്വീപിലേക്ക് പുറപ്പെട്ട കാണാതായ ബോട്ടിനെ നീണ്ട
തിരച്ചില്‍ക്ക് ശേഷം ഇന്ന് രാവിലെ (26.12.2013) 11:00am മണിയോട് കൂടി ചെത്തലാത്തു
ദ്വീപിന്‍റെ വടക്ക് വശത്തില്‍ നിന്നും ഏതാണ്ട് 25മെയില്‍ അകലെ വെച്ച് നേവി
ഹെലികോപ്റ്ററിന് കാണാന്‍ സാധിച്ചു. ചെത്തലാത്തു ദ്വീപിലെ മുസാഫിരി (IND-LD-CH-MO-21) എന്ന ബോട്ടായിരുന്നു കാണാതായത്. ബോട്ടില്‍,
ബോട്ടുടമ മുഹിയിദ്ധീൻ(24). ജോലിക്കാ൪ ദല്‍ഹത്ത്(26), ഷൌക്കത്ത്(35), ഇസ്മായില്‍(20).
യാത്രക്കാ൪ മുഹമ്മദ് ഹനീഫാ(38), ഹനീഫയുടെ ഭാര്യ സൂഫ(39), മക്കള്‍ അബ്ദുൽ മജീദ്(11),
ഫാത്തിമ(5) എന്നിവരായിരുന്നു കാണാതായ ബോട്ടിലുള്ളവര്‍. ഇഞ്ചിന്‍ തകരാറായിരുന്നു
സംഭവത്തിനു കാരണം.
കോസ്റ്റ്ല്‍
പോലീസ് ബോട്ടിന്‍റെയും മറ്റ് പ്രൈവറ്റ് ബോട്ടിന്റെയും സഹായത്തോടെ ഉച്ചയ്ക്ക്
മൂന്ന് മണിയോട് കൂടി കടമത്ത് ദ്വീപിൽ തിരിച്ചെത്തിക്കും.
Wednesday, 25 December 2013
Thursday, 19 December 2013
പുകയില മുക്ത കടമത്ത് ദ്വീപ് (First Tobacco Free Island)
പുകയില മുക്ത കടമത്ത്
ദ്വീപ് എന്ന വിഷയത്തെക്കുറിച്ച് 18.12.2013 ന് ബര്‍ക്കത്ത് ഭവനിൽവെച്ച് സില്‍വർ സാണ്ട് ക്രിക്കറ്റ്
ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഒരു സെമിനാർ സംഘടിപ്പിച്ചു.
സെമിനാര്‍ ഉദ്ഘാടനം ശ്രീ. അബദുല്‍ ജബ്ബാർ വൈസ് ചെയര്‍പെര്‍സൺ വില്ലേജ് ദ്വീപ്
പഞ്ചായത്ത് നിര്‍വഹിച്ചു. ശ്രീ. കെ.എന്‍. കസിമികോയ സബ്. ടിവിസണൽ ഓഫീസർ അധ്യക്ഷത വഹിച്ച സെമിനാറിൽ കടമത്ത് ദ്വീപിലെ എല്ലാ
കച്ചവടക്കാരും ഹോട്ടല്‍ ഉടമസ്ഥരും പങ്കെടുത്തു. മതനേതാക്കളായ ഖാസി ഹാമിദ് മുസ്ലിയാർ, SSF പ്രതിനിധികള്‍, SKSSF പ്രതിനിധി അബദുല്‍
ഗഫൂർ എന്നിവർ ഇസ്ലാം മതത്തിൽ പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തിന്‍റെ
ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. കൂടാതെ CUC പ്രിന്‍സിപാൾ ഡോ.എ.ജോണ്‍, എം.അഹമദ് AHM (JNSSS), എന്നിവര്‍
കച്ചവടക്കാർ പുകയില ഉത്പന്നങ്ങൾ ഇറക്കുമതിയും വില്‍പ്പനയും ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന്
അഭ്യര്‍ത്തിച്ചു. ഇതുമൂലം വിദ്യാര്‍ഥികളിലും ഇവിടത്തെ ജനങ്ങളിലും വര്‍ധിച്ചുവരുന്ന
പുകയില ഉല്പന്നങ്ങളുടെ ഉപയോഗം ഒരു പരിധിവരെ കുറച്ചുകൊണ്ട് വരാന്‍ സാധിക്കുമെന്ന്
എടുത്തുപറഞ്ഞു. ഡോ.മുഹമ്മദ് ഇസഹാക്ക്(Dentist), ഡോ.മുത്തുകോയ (Ayurvedic Physician), ഡോ.പ്രകാശിനി ടോം(Homeopathic
Physician) എന്നിവര്‍ പുകയില
ഉല്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി
സംസാരിച്ചു.
ശ്രീ. അഹമദ് പി.പി (ചെയര്‍മാൻ വ്യാപാര വ്യവസായ അസോസിയേഷന്‍) എല്ലാ കച്ചവടക്കാരും
പുകയില ഉത്പന്നങ്ങൾ 1.1.2014 മുതല്‍ ഇറക്കുമതിയും വില്‍പനയും പൂര്‍ണ്ണമായും
നിര്‍ത്തിവെക്കുന്ന് പ്രഖ്യാപിച്ചു. ഇത് മൂലം പുകയില മുക്ത കടമം എന്നലക്ഷ്യത്തില്‍
എത്താന്‍ സാധിക്കുമെന്ന് പ്രഖ്യാപിച്ചു. DY. S.P കടമത്ത് ,നിയമ സംബന്ധമായ
എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
കട്മത്ത് സില്‍വർ സാണ്ട് ക്രിക്കറ്റ് ക്ലബ്ബിന്‍റെ ലീഗൽ അഡ്വൈസർ ശ്രീ.എന്‍.കുന്നിക്കോയ
മറ്റു ക്ലബ്ബിലെ മെമ്പര്‍മാരും ഭാരവാഹികളും ഇങ്ങനെ ഒരു ഉദ്യമത്തിനുവേണ്ടി
ഇറങ്ങിത്തിരിച്ചതിനെ സെമിനാറിൽ സന്നിഹ്തരായ എല്ലാവരും വാഴിത്തപ്പെട്ടു.
Friday, 13 December 2013
ഞങ്ങളുടെ വെബ്‌സൈറ്റിൽ കയറാന്‍ ഇനി മറ്റു മൊബൈൽ ബ്രൌസർ ഉപയോഗിക്കേണ്ടതില്ല.
ആണ്ട്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഞങ്ങളുടെ വെബ്‌സൈറ്റിൽ കയറാന്‍ ഇനി മറ്റു മൊബൈൽ ബ്രൌസർ ഉപയോഗിക്കേണ്ടതില്ല.
ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു ഞങ്ങളുടെ വെബ്സൈറ്റ് അപ്ലിക്കേഷൻ. ഈ മൊബൈല്‍ അപ്ലിക്കേഷൻ ലഭിക്കുന്നതിനായി
താഴെകൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ബട്ടണിൽ അമര്‍ത്തുക. ഞങ്ങളുടെ ഈ ആപ്ലിക്കേഷനെ
കുറിച്ച് നിങ്ങളുടെ അഭിപ്രായം തായെയുള്ള കമാണ്ട് ബോക്സില്‍ രേഖപ്പെടുത്താവുന്നതാണ്.
Current Version
0.1
Requires Android
1.6 and Up
Application name
middle island
Size
300.93Kb
DOWNLOAD
Current Version
0.1
Requires Android
1.6 and Up
Application name
middle island
Size
300.93Kb
DOWNLOAD
Wednesday, 11 December 2013
അപകട സ്ഥലം സന്തര്‍ശിച്ചു.
Kadmat: 2013 മെയ് 18 ൽ
ഉണ്ടായ ബോട്ട് അപകടത്തിൽ അഞ്ചുപേ൪ മരണപെട്ടതിന്‍റെ വിശദവിവരങ്ങൾ അന്വേഷിക്കുന്നതിനും കടൽ ക്ഷോഭത്തിനെക്കുറിച്ച്
പഠിക്കുന്നതിനെക്കുറിച്ചും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷൻ ചുമതലപ്പെടുത്തിയ Additional District
Magistrate (ADM) ശ്രീ. മണികണ്ടൻ ഇന്നലെ(10.12.2013) കടമത്തിലെത്തി സ്ഥലം
സന്തര്‍ഷിച്ചു. ALHW മുഹമ്മദലി, കെ.എന്‍.കസിമികോയ (SDO), ദല്‍ഹത്ത്(in-charge PA) മറ്റ് പോര്‍ട്ട്
ഡിപ്പാര്‍ട്ട്മെന്‍റ് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.
Subscribe to:
Posts (Atom)







