Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Thursday 19 December 2013

പുകയില മുക്ത കടമത്ത് ദ്വീപ്‌ (First Tobacco Free Island)


     പുകയില മുക്ത കടമത്ത് ദ്വീപ്‌ എന്ന വിഷയത്തെക്കുറിച്ച് 18.12.2013 ന് ബര്‍ക്കത്ത് ഭവനിവെച്ച് സില്‍വ സാണ്ട്‌ ക്രിക്കറ്റ്‌ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഒരു സെമിനാ സംഘടിപ്പിച്ചു.
    സെമിനാര്‍ ഉദ്ഘാടനം ശ്രീ. അബദുല്‍ ജബ്ബാ വൈസ് ചെയര്‍പെര്‍സ വില്ലേജ് ദ്വീപ്‌ പഞ്ചായത്ത് നിര്‍വഹിച്ചു. ശ്രീ. കെ.എന്‍. കസിമികോയ സബ്. ടിവിസണൽ ഓഫീസ അധ്യക്ഷത വഹിച്ച സെമിനാറി കടമത്ത് ദ്വീപിലെ എല്ലാ കച്ചവടക്കാരും ഹോട്ടല്‍ ഉടമസ്ഥരും പങ്കെടുത്തു. മതനേതാക്കളായ ഖാസി ഹാമിദ് മുസ്ലിയാ, SSF പ്രതിനിധികള്‍, SKSSF പ്രതിനിധി അബദുല്‍ ഗഫൂ എന്നിവ ഇസ്ലാം മതത്തി പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. കൂടാതെ CUC പ്രിന്‍സിപാ ഡോ.എ.ജോണ്‍, എം.അഹമദ് AHM (JNSSS), എന്നിവര്‍ കച്ചവടക്കാ പുകയില ഉത്പന്നങ്ങ ഇറക്കുമതിയും വില്‍പ്പനയും ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് അഭ്യര്‍ത്തിച്ചു. ഇതുമൂലം വിദ്യാര്‍ഥികളിലും ഇവിടത്തെ ജനങ്ങളിലും വര്‍ധിച്ചുവരുന്ന പുകയില ഉല്പന്നങ്ങളുടെ ഉപയോഗം ഒരു പരിധിവരെ കുറച്ചുകൊണ്ട് വരാന്‍ സാധിക്കുമെന്ന് എടുത്തുപറഞ്ഞു. ഡോ.മുഹമ്മദ്‌ ഇസഹാക്ക്(Dentist), ഡോ.മുത്തുകോയ (Ayurvedic Physician), ഡോ.പ്രകാശിനി ടോം(Homeopathic Physician) എന്നിവര്‍ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
    ശ്രീ. അഹമദ് പി.പി (ചെയര്‍മാ വ്യാപാര വ്യവസായ അസോസിയേഷന്‍) എല്ലാ കച്ചവടക്കാരും പുകയില ഉത്പന്നങ്ങ 1.1.2014 മുതല്‍ ഇറക്കുമതിയും വില്‍പനയും പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്ന് പ്രഖ്യാപിച്ചു. ഇത് മൂലം പുകയില മുക്ത കടമം എന്നലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുമെന്ന് പ്രഖ്യാപിച്ചു. DY. S.P കടമത്ത് ,നിയമ സംബന്ധമായ എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
    കട്മത്ത് സില്‍വ സാണ്ട് ക്രിക്കറ്റ്‌ ക്ലബ്ബിന്‍റെ ലീഗ അഡ്വൈസ ശ്രീ.എന്‍.കുന്നിക്കോയ മറ്റു ക്ലബ്ബിലെ മെമ്പര്‍മാരും ഭാരവാഹികളും ഇങ്ങനെ ഒരു ഉദ്യമത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചതിനെ സെമിനാറി സന്നിഹ്തരായ എല്ലാവരും വാഴിത്തപ്പെട്ടു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക