Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Sunday, 1 December 2013

പുനർ ക്രമീകരിച്ചിട്ടുള്ള ജോലി സമയ൦ പാരയാകുമോ?


ഇന്ത്യയിലെ 100 ശതമാനത്തോളം മുസ്ലിംസ് അദിവസിക്കുന്ന ലക്ഷദ്വീപുകാര്‍ക്ക് സര്‍ക്കാറിന്‍റെ പുനർ ക്രമീകരിച്ചിട്ടുള്ള ജോലി സമയ പാരയാകുമോ?
ദ്വീപുകാരെ സമ്പന്തിച്ചിടത്തോളം സര്‍ക്കാരിന്‍റെ  ഈ സമയ ക്രമീകരണം വളരെ അധികം ബുദ്ധിമുട്ടുള്ളതും  അടിച്ചമര്‍ത്തപ്പെട്ടതുമാണ്.  ലക്ഷദ്വീപിന്‍റെ സാഹചര്യത്തിൽ ദീനിസ്ഥാപനങ്ങളിൽ(മദ്രസ,ഓത്ത്പള്ളി)  പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കുട്ടികളിൽ വേണ്ടത്ര ശ്രദ്ധചെലുത്താൻ കഴിയാതെ വരും. അതുപോലെ തന്നെ സര്‍ക്കാ൪ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് നമസ്കാര സമയങ്ങൾ പോലും പാലിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടായേക്കാം. പൊതുവേ തന്നെ ഒട്ടുമിക്ക സര്‍ക്കാ൪ സ്ഥാപനങ്ങളിലും സ്ത്രീകളും കൂടി ജോലി ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകള്‍ക്ക് വീട്ടു ജോലികൾ ചെയ്യുന്നതിന് ആവശ്യമായ സമയ ക്രമീകരണം ഉതകുന്നില്ല. കൂടാതെ ഭക്ഷണപാന്യങ്ങൾ  ഉണ്ടാക്കുന്നതിനും കുട്ടികളെ പരിപാലിക്കുന്നതിനും പ്രത്യേക൦ പ്രത്യേക൦ സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥ൪ക്ക്, സര്‍ക്കാർ സമയ ക്രമീകരിച്ചതിനെ തുടര്‍ന്ന് വീട്ടുജോലികൾ ചെയ്യുന്നതിന് വേറൊരു സമയം കണ്ടെത്തേണ്ടി വരുമോ?
സ്വാഭാവികമായി സർക്കാർ സ്ഥാപനങ്ങളിൽ 10:00am to 5:00pm ജോലിസമയവും. രണ്ടാംശനി, ഞായ൪ ദിവസങ്ങളിൽ അവധിയുമാണ് കണ്ടുവരുന്നത്. എന്നാൽ സര്‍ക്കാർ പുനര്‍ക്രമീകരിച്ച സമയത്തിൽ എല്ലാ ശനി ഞായര്‍ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കാനുമാണ് തീരുമാനിച്ചത്. ഒരാഴ്ച്ചയില്‍ സര്‍ക്കാർ ഉദ്ധ്യോഗസ്ഥർ നാല്‍പത് മണിക്കൂർ ജോലി ചെയ്യണമെന്നുള്ളതാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. 10:00am മുതല്‍ 6:30pm വരെ ജോലി ചെയ്യണമെന്നാണ് പുതുക്കിയ സമയ ക്രമീകരണത്തില്‍ പറയപ്പെടുന്നത്. തികച്ചും പുതുക്കിയ സര്‍ക്കാർ സമയ ക്രമീകരണവുമായി യോജിക്കാത്ത രീതിയിലാണ് മിഡില്‍ ഐലന്‍ഡ്‌ മിഷനോട്‌ കോണ്‍ഫെഡറേഷന്‍ മെമ്പർ എന്ന നിലക്ക് ബി. നസീര്‍ പ്രതികരിച്ചത്. രണ്ട് ദിവസം അവധി ലഭിക്കുന്നത് നല്ലൊരു കാര്യം തന്നെയാണ്. വീട്ടു ജോലികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുന്നവര്‍ക്ക് ഇതൊരു മുതല്‍കൂട്ടാവും, 9:00am മുതല്‍ 5:30pm വരെ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലത്. സമൂഹത്തില്‍ ഒരു മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായിട്ടും ദ്വീപുകാര്‍ക്ക് ഉപകാരപ്രദമാവണമെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ്വീപിലെ സാംസ്കാരിക പൈതൃകം എന്നും കാത്തുസൂക്ഷിക്കണമെങ്കില്‍ മാതാ പിതാക്കൾ ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധചെലുത്താനുണ്ട്. ദീനിസ്ഥാപന സമയക്രമീകരണം 6:00am മുതല്‍ 8:00am വരെ മാറ്റംവരുത്തിക്കൂടെ? അങ്ങനെ മാറ്റം വരുത്തുകയാണെങ്കില്‍ സ്വാഭാവികമായി മാതാപിതാക്കളിൽ കുട്ടികളുടെ കാര്യത്തില്‍  ശ്രദ്ധചെലുത്താനും പരിചരിക്കാനും സാധിക്കും. രാത്രി കാലങ്ങളിലുള്ള അനാവശ്യമായി ധൂര്‍ത്ത് കളയുന്ന സമയ൦ താരതമ്മ്യേനെ കുറഞ്ഞുവരും. വനിതാ ഉദ്യോഗസ്ഥ൪ക്കും ഈ സമയമാറ്റം വളരെയേറെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ്. അവര്‍ക്ക് വീട്ട്ജോലികൾ ചെയ്യുന്നതിനും കുട്ടികളുടെ പഠനകാര്യത്തിലും ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ലന്നുവരും. അത്കൊണ്ട് 5:30pmനു ശേഷം സര്‍ക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് തന്നെ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിലവില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷന്‍ ഇറക്കിയ ഉത്തരവ് പ്രകാരം പുതിയ ജോലി സമയ ക്രമീകരണം ഇങ്ങനെയായിരിക്കും.
തിങ്കള്‍ മുതൽ വ്യാഴാഴ്ച വരെ, 9:45am മുതല്‍ 6:00pm വരെ, ഉച്ചഭക്ഷണം 1:30pm മുതല്‍ 2:00pm വരെ.
വെള്ളിയാഴ്ച ദിവസം 8:30am മുതൽ 6:00pm വരെ,  ഉച്ചഭക്ഷണം 1:00pm മുതൽ 1:30pm വരെയായിരിക്കും എന്ന്‍ കോണ്‍ഫെട്രെഷന്‍ മെമ്പർ എന്ന നിലക്ക് നസീർ മിഡിൽ ഐലന്‍ഡ്‌ മിഷനോട്‌ പറഞ്ഞു.
സര്‍ക്കാറിന്‍റെ സമയ ക്രമീകരണത്തിന് അഡ്മിനിസ്ട്രെഷനൻ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ LGEU, വെള്ളിയാഴ്ചയും ഞായറാഴ്ച്ചയും അവധിയാക്കണമെന്നു അഡ്മിനിസ്ട്രെഷനോട്‌ പറഞ്ഞിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രെഷന്‍ വെള്ളിയാഴ്ചയും ഞായറാഴ്ച്ചയും അവധിയാക്കാന്‍ പറ്റില്ലെന്നും മിനിസ്ട്രി ലവലില്‍ ശനി ഞായർ ദിവസങ്ങളിലാണ് അവധി പ്രക്യാപിച്ചിരിക്കുന്നതെന്നും അഡ്മിനിസ്ട്രെഷൻ പറഞ്ഞിരുന്നു. എന്നാല്‍ ഈ കാര്യം LGEU ന്‍റെ അജണ്ടയിൽ പെടാത്ത കാര്യമാണെന്ന്‍ പറഞ്ഞിരുന്നു. 10:00am മുതല്‍ 6:00pm വരെ അല്ലെങ്കില്‍ 9:30am മുതല്‍ 5:30pm വരെ സമയം ക്രമീകരിക്കണമെന്നുള്ളതായിരുന്നു LGEU ന്‍റെ നിലപാട്. എന്നാല്‍ കുട്ടികള്‍ക്ക് മദ്രസ്സ ഒരു പ്രശ്നമായി തീരുന്നതിനാൽ 10:00am മുതല്‍ 6:00pm സര്‍ക്കാർ സ്ഥാപനങ്ങളിലെ സമയം ക്രമീകരിക്കണമെന്ന് LGEU ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച്ചയില്‍ സര്‍ക്കാർ സ്ഥാപനങ്ങൾ 40 മണിക്കൂർ പ്രവര്‍ത്തിക്കണമെന്നുള്ളതാണ് നിയമം. ഒരു ദിവസം മിനിമം 8:30 മണിക്കൂര്‍ ഉച്ചഭക്ഷണ സമയം കൂടാതെ ജോലി ചെയ്താൽ മാത്രമേ ഒരാഴ്ച്ചയിലെ 40 മണിക്കൂർ തികയുകയുള്ളൂ. ഇക്കാരണത്താല്‍ അഡ്മിനിസ്ട്രെഷന്‍ 10:00am മുതല്‍ 6:30pm എന്നൊരു ഉത്തരവ് ഇറക്കി. ഇതിനെ തുടര്‍ന്ന്‍ LGEU അന്നത്തെ കളക്ടര്‍ക്കും അഡ്മിനിസ്ട്രെറ്റര്‍ക്കു൦ നിവേദനം നല്‍കി. 6:30 എന്ന സമയം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല കാരണം മഗിരിബ് നമസ്കാര സമയം അദിക്രമിച്ചു പോകുന്നു. വനിതാ ഉധ്യോഗസ്ഥര്‍ക്കും 6:30 എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്. അത്കൊണ്ട് Lakshadweep Government Employees Union and Lakshadweep Employees Parishath ഇരു സംഘടനകളെയും അഡ്മിനിസ്ട്രെറ്റര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുകയും അദ്ദേഹം 40 മണിക്കൂർ എന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഒടുവില്‍ 9:45am മുതല്‍ 6:00pm വരെ ജോലി സമയം ക്രമീകരിക്കപ്പെടുത്തുമെന്നും വെള്ളിയാഴ്ചകളില്‍ 8:30am സര്‍ക്കാർ സ്ഥാപനങ്ങൾ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മിഡിൽ ഐലന്‍ഡ്‌ മിഷനിനോട്‌ LGEU ജനറല്‍ സെക്രട്ടറി അമീന്‍ പറഞ്ഞു.

Saturday, 30 November 2013

സെക്രട്ടറിയേറ്റ് ഉപരോധം


Kavaratti: 11 ഓളം ഡിമാന്‍ഡ് മുന്‍നിര്‍ത്തിക്കൊണ്ട് കഴിഞ്ഞ ഒക്ടോബർ 8ന് NCP & NYC നേത്രത്വത്തിൽ ഒരു സമരം നടത്തി. ആ സമരത്തില്‍ അഡ്മിനിസ്ട്രെഷനോട് പത്തോളം പോയിന്‍റുകൾ മുന്‍നിര്‍ത്തിയാണ് സമരം ചെയ്തത്.
പോയിന്‍റുകൾ താഴെ കൊടുക്കുന്നു.
1.      അരി വില കുത്തനെ കൂട്ടിയ അഡ്മിനിസ്ട്രെഷന്‍റെ നടപടി പിന്‍വലിക്കുക.
2.      സര്‍ക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷടപരിഹാരം പുതിയ അസോസിയേഷന്‍ ലാന്‍ഡ്‌ ആക്റ്റ് പ്രകാരം നല്‍കുക.
3.      സഹകരണ സൊസൈറ്റി വഴി സംഭരിച്ച കൊപ്പ്രയുടെ ബാക്കിതുക കര്‍ഷകര്‍ക്ക് ഉടൻ അനുവദിക്കുക.
4.      കെട്ടിട നിര്‍മാണത്തിന് റോഡിന്‍റെ ഇരു വശത്തും 5 മീറ്റർ വിടണമെന്ന അഡ്മിനിസ്ട്രെഷന്‍റെ ഏകപക്ഷ്യ തീരുമാനം റദ്ദാക്കുക.
5.      കപ്പല്‍ ഗതാഗത സൗകര്യ സംവിധാനത്തിലെ താളപ്പിഴകൾ പരിഹരിക്കുക. അഡ്മിനിസ്ട്രെഷന്‍റെ ഗതാഗത പ്രശ്നത്തിലെ ജനവിരുദ്ധ സമീപനം ഉപേക്ഷിക്കുക.
6.      മത്സ്യബന്ധനത്തിനാവശ്യമായ ഐസ് ബ്ലോക്കുകളുടെ കൂട്ടിയ വില പിന്‍വലിക്കുക.
7.      ജില്ലാപഞ്ചായത്തിന്‍റെ കീഴിലെ വിവിധ വകുപ്പിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം കൃത്യസമയത്ത് നല്‍കുക.
8.      ലേബർ എന്‍ഫോര്‍സ്മെന്‍റ് ഓഫീസറുടെ കാര്യാലയം ഡല്‍ഹിയിലേക്ക് മാറ്റിയത് പിന്‍വലിച്ച് ദ്വീപിലേക്ക് കൊണ്ടുവരുക.
9.      മാസ് വിപണനത്തിന് വിപണി കണ്ടെത്തുക.
10.  അഡ്മിനിസ്ട്രെറ്റർ ഏകപക്ഷ്യജനവിരുദ്ധ സമീപനങ്ങളിൽ നിന്ന് പിന്മാറുക.

മുകളില്‍ പറഞ്ഞ ഡിമാന്‍ഡുകൾ ഒക്ടോബർ 8ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷൻ അഗീകരിക്കാത്തതിനെ തുടര്‍ന്ന് 2013 ഡിസംബര്‍ 3ന് NCP & NYC സക്രട്ടറിയേറ്റ് ഉപരോധം സങ്കടിപ്പിക്കുമെന്ന് NYC കണ്‍വീനർ അഡ്വ. Arafa mihraj  മിഡില്‍ ഐലന്‍ഡ്‌ മിഷനോട് പറഞ്ഞു.

SWAN ല്‍ gmail നു വിലയില്ലേ?

                             
ഇന്നു നില നില്‍ക്കുന്ന വിവരസാങ്കേതിക വിദ്യയിൽ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഉപാധിയാണ് G-mail
ലോകത്തില്‍  90% ആളുകളും കൂടാതെ ഒട്ടുമിക്ക സര്‍ക്കാർ സ്ഥാപനങ്ങളും അവരവരുടെ ഓഫീസ്പരമായ കാര്യങ്ങൾ ഇമെയിൽ സംവിധാനത്തിലൂടെയാണ് കൈമാറുന്നത്. ഇതിനു വേണ്ടി G-mail/Yahoo/Rediff പോലുള്ള അക്കൗണ്ടുകളാണ് ഉപയോഗിച്ച് വരുന്നത്. Entertainment, Social Networking  തുടങ്ങിയ സൈറ്റുകൾ SWAN(State Wide Area Network)-ല്‍ നിന്നു മുമ്പേ തന്നേ ബ്ലോക്ക്‌ ചെയ്തവയാണ്. ഈ ബ്ലോക്ക്‌ ചെയ്തതിനു ന്യായമായ കാര്യമുണ്ട്. കാരണം ഓഫീസ് സമയങ്ങളില്‍ കൂടുതൽ സമയവും ചെലവഴിക്കുന്നത് ഈ സൈറ്റുകളിലെ Entertainment കളാണ്‌. ഇത് മൂലം ഓഫീസിലെ വര്‍ക്കുകൾ മന്ദഗതിയിലാകുന്നു. എന്നിരുന്നാല്‍ കൂടി Gmail പോലുള്ള സംവിധാനങ്ങൾ നാളിതുവരെ ഓഫീസ് ജോലികള്‍ക്ക് ഗുണമേ ഉണ്ടാക്കിയിട്ടുള്ളു.
എന്തിനാണ് Gmail സംവിധാനം ഇതില്‍ നിന്നും ഒഴിവാക്കിയത്?
ഒഴിവാക്കാനുള്ള കാരണം എന്തായിരിക്കും?

Tuesday, 26 November 2013

CTET ടെസ്റ്റ്‌നു കോച്ചിംഗ് ക്ലാസ്സ്‌ കവരത്തിയില്‍

Kavaratti:   ലക്ഷദ്വീപ് സര്‍വ്വ ശിക്ഷാ അഭ്യനില്‍ നിന്നും അറിയിക്കുന്നത് NCERTയുടെ ആഭിമുഖ്യത്തില്‍,  CTET പരീക്ഷ എഴുതുന്ന എല്ലാ ഉധ്യോഗര്തിക്കല്ക്ക്കും 10 ദിവസത്തെ കോച്ചിംഗ് ക്ലാസ്സ്‌ ജനുവരി അവസാന ആഴ്ചയില്‍  നടത്തുവാന്‍ വേണ്ടി തിരുമാനിചിരിക്കുന്നു. ഈ ക്ലാസ്സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാ ഉധ്യോഗര്ത്കളും ഡിസംബര്‍ 10 നു മുന്പായി SSA Kavaratti ഇല്‍ അഭ്യര്തിക്കെണ്ടാതാണ്. അഭ്യര്തിക്കേണ്ട രിതി താഴെ കൊടുക്കുന്നു.
              1.        Name of the Candidate
                     2.       Address with Telephone/ Mobile number 
                     3.       Register Number of the CTET examination of February 2014
                     4.       Whether applied for Primary or Upper primary      

                          കൂടുതല്‍ വിവരങ്ങള്‍ക്ക് : 04896263925, lssasms@yahoo.co.in

Monday, 25 November 2013

മുഅലിം ശില്‍പ്പശാല സങ്കടിപ്പിച്ചു

അമേനി: സുന്നി ജം ഇയ്യത്ത് മുഅലിം ലക്ഷദ്വീപ്  ഘടകം സങ്കടിപ്പിച്ച മുഅലിം ട്രെയിന്നിഗ് കോഴ്സ് അമേനി  ദ്വീപിലെ ദീനുല്‍ ഇസ്ലാം  മദ്രസ്സയില്‍ 23,24,25,തിയ്യതികളില്‍ നടന്നു.23 നു വൈകുംന്നേരം നടന്ന ഉത്ഘാടന പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഹാരി കടലുണ്ടി ഉത്ഘാടനം  ചെയ്തു. തുടര്‍ന്ന് രണ്ടു ദിവസങ്ങളില്‍ ജഅഫര്‍ സാ അദി യും ശമുസുദ്ധീന്‍ മുസ്ലിയാരും ക്ലാസുകള്‍ എടുത്തു.24 നു നടന്ന ദിക്ര്‍ ദുആ സമ്മേളനത്തിന്   സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഹാരി കടലുണ്ടി നേത്രുത്വം നല്‍കി. ജഅഫര്‍ അഹ്സനി, P.T മുത്തുകോയ സഖാഫി കില്ത്താന്‍ ശറഫുദ്ധീന്‍ സഖാഫി അഗത്തി മുഹിദ്ധീന്‍ സഖാഫി കട്മത്ത് ഹംസകോയ മുസ്സലിയാര്‍ അമേനി എന്നിവര്‍ ആശംസാപ്രസംഗം നടത്തി.25 നു വൈകുംന്നേരം P.T  ജഅഫര്‍ സാ അദി യുടെ നേത്രുതുത്തില്‍ രക്ഷാകര്‍ത്ത സംഗമത്തോടെ പരിപാടി സമാപിച്ചു.ട്രെയിന്നിഗ് കോഴ്സില്‍ വിവിധ ദ്വീപുകളില്‍ നിന്നു 70 ഓളം മുഅലിമിങ്ങള്‍ പങ്കെടുത്തു.  

Saturday, 23 November 2013

Kavaratti Sandy Beach തുറന്നു പ്രവര്‍ത്തിച്ചു




Kavaratti: ലക്ഷദ്വീപിന്റെ നാടന്‍  തനിമയില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ വിവിധയിനം പലഹാരങ്ങളുടെ കമനിയ ശേഗരവുമായി KAVARATTI SANDY BEACH വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു. 15 വര്‍ഷത്തോളമായി ലക്ഷദ്വീപിന്റെ  ആസ്ഥനാനഗരിയായ കവരത്തി ദ്വീപില്‍ തുടങ്ങി വെച്ച ഈ സംരഭത്തിനു ഏവരുടെയും സഹകരണങ്ങള്‍ ഉണ്ടായിരുന്നു തുടര്‍ന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 

Available at Sandy Beach Kavaratti Island
1. Beach restaurant (working 04:00pm to 10:30pm)
2. Seminar hall
3. Glass bottomed joyride
4. Snorkeling
5. Discover scuba diving with photography
6. Kayak canoe wind surf
7. Lagoon cruse
8. Turtle watch
9. Traditional fishing day & night
10. Sightseeing package
11. speed boat joyride

_more details contact 

Sandy Beach Cultural & Eco-Tourism Society

Near Fisheries Museum

Kavaratti Island-682 555

U T of Lakshadweep
9995978786,9447982848,9447166619
visitsandybeach@gmail.com