Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Sunday, 2 February 2014

തങ്ങള്‍ ഇനി ഒര്‍മ്മ മാത്രം

              മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി. പയ്യന്നൂര്‍ എട്ടിക്കുളത്തെ വസതിയിലെക്ക് ജനപ്രവാഹം ഇരച്ചു കേറുന്നു. പണ്ടിത കേരളത്തിന്‍റെ അമരക്കാരനും ആത്മിയ കേരളത്തിന്‍റെ സാരഥിയും, തികവുറ്റ നേത്യത്വവും അനിതരസാധാരണമായ അറിവും മേളിച്ച വ്യക്തിത്വത്തിന്‍റെ ഉടമയുമായ, സുന്നികള്‍ക്കിടയിലെ നിറവാര്‍ന്ന സാന്നിധ്യത്തിന്‍റെ ഉടമ ഉളളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ മുസ്ലിം ജനസമൂഹം വിതുമ്പുന്നു. ഇന്നലെ (ശനിയാഴ്ച )ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം ഖബറടക്കം ഇന്ന് എട്ടിക്കുളത്ത് തന്നെ നടക്കും.

Sunday, 19 January 2014

മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

കടമത്ത് 19.01.2014:  സ്പോര്‍ട്സ് കൌണ്‍സില്‍ സംഘടിപ്പിച്ച 2014 മിനി മാരത്തോണ്‍ സ്ഥലത്തെ വലിയഭൂമി ഗ്രൗണ്ടില്‍ നിന്നും തുടങ്ങി ഏകദേശം സൗത്ത് സ്കൂളില്‍ നിന്നും മടങ്ങിക്കൊണ്ട് വടക്ക് മാറാട് ജങ്ങ്ഷനില്‍ നിന്നും തിരിച്ച് വലിയഭൂമി ഗ്രൗണ്ടില്‍ തന്നെ അവസാനിച്ച മാരത്തോണില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇതില്‍ കില്‍ത്താന്‍ ദ്വീപിലെ അക്ബറിന്റെ മകനായ ഉമറുല്‍ ഫാറൂക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. സമ്മാനദാന ചടങ്ങില്‍ സ്ഥലത്തെ പ്രമുഖരായ SDO K.N Kasmikoya, VDP Chairperson Abdul Jabbar T.K, D.P Member Shamshad, D.P Member C.P Cheriyakoya, AAC Member Abdul Muthalif, BSNL Kunnikoya. എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും കൊടുത്തു. TTRA & SRC ലീഗല്‍ അഡ്വൈസ൪ മുഹമ്മദ്‌ സഹീര്‍ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു

Tuesday, 7 January 2014

തോണി തുഴയല്‍ മത്സരം അവസാന ഘട്ടത്തിലേക്ക്

    





    Kadmat (07.01.2014): വാശിയേറിയ തോണി തുഴയല്‍ മത്സരം അവസാന ഘട്ടത്തിൽ കടക്കുമ്പോൾ കടമത്ത് ദ്വീപ്‌ ഒന്നാം സ്ഥാനത്തില്‍. ഇവരെ സ്വീകരിക്കുന്നതിനുവേണ്ടി അഡ്മിനിസ്ട്രെട്ടര്‍ എച്ച്. രാജേഷ്പ്രസാദ് ഐ.എഎസ്, പാണ്ടേ, കളക്ടര്‍ തുടങ്ങിയ മേലതികാരികള്‍ അഡ്മിനിസ്ട്രെട്ടര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 3 മണിയോടെയാണ് കടമത്ത്  ദ്വീപ്‌ ഒന്നാം സ്ഥാനം നേടിയത്. തൊട്ടുപിന്നാലെ തന്നെ കില്‍ത്താൻ ദ്വീപ്‌ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

    ഒന്നാംസ്ഥാനം നേടിയ മത്സരാര്‍ത്ഥികളെ അഡ്മിനിസ്ട്രെട്ട൪ പ്രത്യേകം അഭിനന്ദിച്ചു.

വിജയികള്‍ക്ക് മിഡില്‍ ഐലന്‍ഡ്‌ മിഷന്‍റെ അഭിനന്ദനങ്ങള്‍.

Wednesday, 1 January 2014

ഉദ്ഘാടനം ചെയ്തു

           
      TTRA & SRC ന്‍റെ ഒന്നാം വാര്‍ഷികം ഉജ്ജ്വലമായ പരിപാടിയോടുകൂടി Director of Arts and Culture ശ്രീ. ടി കാസിം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശ്രീ. എന്‍.മുഹമ്മദ് സഹീര്‍(Advisor TTR) ന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥലത്തെ VDP Chairperson ശ്രീ. ടി.കെ. അബദുല്‍ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിൽ ചുരുങ്ങിയ വര്‍ഷംകൊണ്ട് കഴിവുതെളിയിച്ച ക്ലബ്ബ് അംഗങ്ങളെയെല്ലാം ചടങ്ങിൽ പങ്കെടുത്ത ശ്രീ. എം. സൈദാലി(AAC Member),  ആര്‍.കെ. റഫീക്ക്(Silversand club), നിസാര്‍ നല്ലാല(Megastar club), കെ.പി. മുഹമ്മദ്‌(RMA & SRC) അനുമോധിക്കുകയുണ്ടായി ക്ലബ്ബിന്‍റെ സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ മുഖ്യ അഥിതി ക്ലബ്ബിന്‍റെ സാന്മാര്‍ഗിക പ്രവര്‍ത്തനങ്ങൾ കണക്കിലെടുത്ത് ക്ലബ്ബിന് ഒരു പാരിധോഷികവും നല്‍കി.
     ഉദ്ഘാടന ചടങ്ങ് വര്‍ണ്ണശഭളമാക്കുന്നതിനായി വന്‍കരയിൽ നിന്നെത്തിയ ഗായക സംഘത്തിന്‍റെ ഗാനമേള 12 മണിവരെ നീണ്ടുനിന്നു. പുതുവര്‍ഷത്തെ സ്വീകരിക്കുന്നതിനായി ക്ലബ്ബ് സംഘടിപ്പിച്ച വെടിക്കെട്ട് ജനഹൃദയത്തെ ആവേശഭരിതരാക്കി.
    TTR ന്‍റെ 2013 ലെ ഭാഗ്യവാനെ കണ്ടെത്തുന്ന ടി.ടി.ആര്‍ സൂപ്പർ ബംബറിന്റെ നെറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ Splender Pro (L.No.2042) സാജിദ. പി. ക്കും. രണ്ടാം സമ്മാനം (L.No711) റഹീം പി.പി ക്കും ലഭിച്ചു.

Sunday, 29 December 2013

ഒന്നാം വാര്‍ഷിക ആഘോഷം

    കടമത്ത് ടി.ടി ആർ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ്  റിക്രിയേഷൻ ക്ലബ്ബിന്‍റെ ഒന്നാം വാര്‍ഷികം 2013 ഡിസംബർ 30, 31, 2014 ജനുവരി 1 എന്നീ തിയതികളില്‍ ചാണ്ടിയാര്‍ കടപ്പുറത്ത് വെച്ച് നടത്തുന്നു.

Thursday, 26 December 2013

കാണാതായ ബോട്ടിലെ യാത്രക്കാരെ തിരിച്ചെത്തിച്ചു.



Kadmat: (26.12.2013) കാണാതായ ബോട്ടിലെ യാത്രക്കാരെ വൈകുന്നേരം 5:00 മണിയോടുകൂടി കട്മത്ത് ദ്വീപില്‍ തിരിച്ചെത്തിച്ചു. ബോട്ടില്‍ എട്ട് പേരുണ്ടായിരുന്നു. ഇതിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്‌.

കാണാതായ ബോട്ടിനെ കണ്ടെത്തി.

    ഇന്നലെ 25.12.2013 രാവിലെ 7:30am ന് കട്മത്തിൽ നിന്നും ബിത്ര ദ്വീപിലേക്ക് പുറപ്പെട്ട കാണാതായ ബോട്ടിനെ നീണ്ട തിരച്ചില്‍ക്ക് ശേഷം ഇന്ന് രാവിലെ (26.12.2013) 11:00am മണിയോട് കൂടി ചെത്തലാത്തു ദ്വീപിന്‍റെ വടക്ക് വശത്തില്‍ നിന്നും ഏതാണ്ട് 25മെയില്‍ അകലെ വെച്ച് നേവി ഹെലികോപ്റ്ററിന് കാണാന്‍ സാധിച്ചു. ചെത്തലാത്തു ദ്വീപിലെ മുസാഫിരി (IND-LD-CH-MO-21) എന്ന ബോട്ടായിരുന്നു കാണാതായത്. ബോട്ടില്‍, ബോട്ടുടമ മുഹിയിദ്ധീൻ(24). ജോലിക്കാ൪ ദല്‍ഹത്ത്(26), ഷൌക്കത്ത്(35), ഇസ്മായില്‍(20). യാത്രക്കാ൪ മുഹമ്മദ്‌ ഹനീഫാ(38), ഹനീഫയുടെ ഭാര്യ സൂഫ(39), മക്കള്‍ അബ്ദുൽ മജീദ്‌(11), ഫാത്തിമ(5) എന്നിവരായിരുന്നു കാണാതായ ബോട്ടിലുള്ളവര്‍. ഇഞ്ചിന്‍ തകരാറായിരുന്നു സംഭവത്തിനു കാരണം.

    കോസ്റ്റ്ല്‍ പോലീസ് ബോട്ടിന്‍റെയും മറ്റ് പ്രൈവറ്റ് ബോട്ടിന്റെയും സഹായത്തോടെ ഉച്ചയ്ക്ക് മൂന്ന് മണിയോട് കൂടി കടമത്ത് ദ്വീപിൽ തിരിച്ചെത്തിക്കും.

Wednesday, 25 December 2013

NSS RESIDENTIAL CAMP


          ജവഹര്‍ലാൽ നഹ്റു സീനിയ൪ സെക്കന്ററി സ്കൂൾ NSS റസിഡൻശ്യൽ ക്യാമ്പ് 25-12-2013 കടമത്ത് ചെയ൪ പെര്‍സൺ മൂമിനത്ത് ഉദ്ഘാടനം ചെയ്തു. സ്ഥലത്തെ ഹോസ്പിറ്റല്‍ ക്ലീനിംഗ് ചെയ്ത്‌കൊണ്ട് ക്യാമ്പിന് തുടക്കമായി.

Thursday, 19 December 2013

പുകയില മുക്ത കടമത്ത് ദ്വീപ്‌ (First Tobacco Free Island)


     പുകയില മുക്ത കടമത്ത് ദ്വീപ്‌ എന്ന വിഷയത്തെക്കുറിച്ച് 18.12.2013 ന് ബര്‍ക്കത്ത് ഭവനിൽവെച്ച് സില്‍വർ സാണ്ട്‌ ക്രിക്കറ്റ്‌ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഒരു സെമിനാർ സംഘടിപ്പിച്ചു.
    സെമിനാര്‍ ഉദ്ഘാടനം ശ്രീ. അബദുല്‍ ജബ്ബാർ വൈസ് ചെയര്‍പെര്‍സൺ വില്ലേജ് ദ്വീപ്‌ പഞ്ചായത്ത് നിര്‍വഹിച്ചു. ശ്രീ. കെ.എന്‍. കസിമികോയ സബ്. ടിവിസണൽ ഓഫീസർ അധ്യക്ഷത വഹിച്ച സെമിനാറിൽ കടമത്ത് ദ്വീപിലെ എല്ലാ കച്ചവടക്കാരും ഹോട്ടല്‍ ഉടമസ്ഥരും പങ്കെടുത്തു. മതനേതാക്കളായ ഖാസി ഹാമിദ് മുസ്ലിയാർ, SSF പ്രതിനിധികള്‍, SKSSF പ്രതിനിധി അബദുല്‍ ഗഫൂർ എന്നിവർ ഇസ്ലാം മതത്തിൽ പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. കൂടാതെ CUC പ്രിന്‍സിപാൾ ഡോ.എ.ജോണ്‍, എം.അഹമദ് AHM (JNSSS), എന്നിവര്‍ കച്ചവടക്കാർ പുകയില ഉത്പന്നങ്ങൾ ഇറക്കുമതിയും വില്‍പ്പനയും ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് അഭ്യര്‍ത്തിച്ചു. ഇതുമൂലം വിദ്യാര്‍ഥികളിലും ഇവിടത്തെ ജനങ്ങളിലും വര്‍ധിച്ചുവരുന്ന പുകയില ഉല്പന്നങ്ങളുടെ ഉപയോഗം ഒരു പരിധിവരെ കുറച്ചുകൊണ്ട് വരാന്‍ സാധിക്കുമെന്ന് എടുത്തുപറഞ്ഞു. ഡോ.മുഹമ്മദ്‌ ഇസഹാക്ക്(Dentist), ഡോ.മുത്തുകോയ (Ayurvedic Physician), ഡോ.പ്രകാശിനി ടോം(Homeopathic Physician) എന്നിവര്‍ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
    ശ്രീ. അഹമദ് പി.പി (ചെയര്‍മാൻ വ്യാപാര വ്യവസായ അസോസിയേഷന്‍) എല്ലാ കച്ചവടക്കാരും പുകയില ഉത്പന്നങ്ങൾ 1.1.2014 മുതല്‍ ഇറക്കുമതിയും വില്‍പനയും പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്ന് പ്രഖ്യാപിച്ചു. ഇത് മൂലം പുകയില മുക്ത കടമം എന്നലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുമെന്ന് പ്രഖ്യാപിച്ചു. DY. S.P കടമത്ത് ,നിയമ സംബന്ധമായ എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
    കട്മത്ത് സില്‍വർ സാണ്ട് ക്രിക്കറ്റ്‌ ക്ലബ്ബിന്‍റെ ലീഗൽ അഡ്വൈസർ ശ്രീ.എന്‍.കുന്നിക്കോയ മറ്റു ക്ലബ്ബിലെ മെമ്പര്‍മാരും ഭാരവാഹികളും ഇങ്ങനെ ഒരു ഉദ്യമത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചതിനെ സെമിനാറിൽ സന്നിഹ്തരായ എല്ലാവരും വാഴിത്തപ്പെട്ടു.

Friday, 13 December 2013

ഞങ്ങളുടെ വെബ്‌സൈറ്റിൽ കയറാന്‍ ഇനി മറ്റു മൊബൈൽ ബ്രൌസർ ഉപയോഗിക്കേണ്ടതില്ല.


ആണ്ട്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഞങ്ങളുടെ വെബ്‌സൈറ്റിൽ കയറാന്‍ ഇനി മറ്റു മൊബൈൽ ബ്രൌസർ ഉപയോഗിക്കേണ്ടതില്ല. ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു ഞങ്ങളുടെ വെബ്സൈറ്റ് അപ്ലിക്കേഷൻ. ഈ മൊബൈല്‍ അപ്ലിക്കേഷൻ ലഭിക്കുന്നതിനായി താഴെകൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ബട്ടണിൽ അമര്‍ത്തുക. ഞങ്ങളുടെ ഈ ആപ്ലിക്കേഷനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം തായെയുള്ള കമാണ്ട് ബോക്സില്‍ രേഖപ്പെടുത്താവുന്നതാണ്.

Current Version
0.1

Requires Android
1.6 and Up

Application name
middle island

Size
300.93Kb

DOWNLOAD


Wednesday, 11 December 2013

അപകട സ്ഥലം സന്തര്‍ശിച്ചു.


Kadmat: 2013 മെയ്‌ 18 ൽ ഉണ്ടായ ബോട്ട് അപകടത്തിൽ അഞ്ചുപേ൪ മരണപെട്ടതിന്‍റെ വിശദവിവരങ്ങൾ അന്വേഷിക്കുന്നതിനും കടൽ ക്ഷോഭത്തിനെക്കുറിച്ച് പഠിക്കുന്നതിനെക്കുറിച്ചും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷൻ ചുമതലപ്പെടുത്തിയ Additional District Magistrate (ADM) ശ്രീ. മണികണ്ടൻ ഇന്നലെ(10.12.2013) കടമത്തിലെത്തി സ്ഥലം സന്തര്‍ഷിച്ചു. ALHW മുഹമ്മദലി, കെ.എന്‍.കസിമികോയ (SDO), ദല്‍ഹത്ത്(in-charge PA) മറ്റ് പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്‍റ് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.

Tuesday, 10 December 2013

കോഴിതീറ്റ: ആവശ്യമുള്ളവര്‍ സ്വയം തൂക്കിയെടുക്കണം.

                                                        
കടമത്ത്: ഇവിടത്തെ വെറ്റിനറി ഓഫീസിലാണ് അപൂര്‍വ്വ കാഴ്ച്ച അരങ്ങേറുന്നത്. കോഴി തീറ്റ വാങ്ങാന്‍ പോകുന്ന ഉപഭോക്താവ് പൈസ അടച്ചതിന് ശേഷം സ്വയം തൂക്കിയെടുത്താല്‍ മാത്രമേ തീറ്റലഭിക്കൂ എന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇതിന് പ്രധാന കാരണം പ്രസ്തുത ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒഴിച്ചുള്ള മുഴുവൻ തൊഴിലാളികളെയും പിരിച്ച് വിട്ടിരിക്കുകയാണ്. പകരം ആളെയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഉപഭോക്താക്കളോടുള്ള ഈ അവഗണന മാറ്റിക്കൊണ്ട് ഉത്തരവാദപ്പെട്ടവർ ഇതിന് ഒരു പരിഹാരം ഉടൻ കാണുമെന്ന് ജനങ്ങൾ പ്രത്യാശിക്കുന്നു.

ജെട്ടിയുടെ തൂണുകൾ തകര്‍ന്ന നിലയിൽ


കടമത്ത്(10.12.2013): ദ്വീപിലെ പ്രധാന ജെട്ടിയുടെ സുരക്ഷ കുറഞ്ഞു വരുന്നു, യാത്രാ സൗകര്യവും, കയറ്റുമതി ഇറക്കുമാതിയുമെല്ലാം ഒരേ ജെട്ടിയില്‍ തന്നെയാണ് തുടരുന്നത്. ഇറക്കുമതി ആവശ്യത്തിന് ഈ ജെട്ടി ഉപയോഗിക്കുന്നത് കാരണം ലോഡുമായി എത്തുന്ന ബാര്‍ജ് സ്ഥലത്തെ ജെട്ടിയിലാണ് ലോഡിറക്കാറുള്ളത്. ജെട്ടിയുടെ സുരക്ഷയ്ക്ക് ടയറുകൾ കൊടുക്കാറുണ്ട്. എന്നാല്‍ ജെട്ടിയുടെ വടക്ക് വശത്ത്‌ സുരക്ഷയ്ക്ക് വേണ്ടിയുള്ള ടയർ സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് പറ്റിയില്ല. ആ വശത്തിൽ തന്നെയാണ് കൂറ്റൻ ലോഡുമായി വരുന്ന ബാര്‍ജുകൾ പിടിക്കുന്നത് എന്നത് ദുഖകരമാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം സന്ദര്‍ഭങ്ങൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ നില തുടരുകയാണെങ്കിൽ സ്ഥലത്തെ പ്രധാന ജെട്ടി നശിക്കാൻ ഇനി ദിവസങ്ങൾ ഏറെയില്ല.

Sunday, 8 December 2013

LSK ഉദ്ഘാടനം നിര്‍വഹിച്ചു

              

AMINI(08.12.2013) ഒരു കാലത്ത് ലക്ഷദ്വീപ് കലാ സാംസ്കാരിക രംഗത്ത് ഏറെ മികവു തെളീച്ച്‌, ചരിത്രം ഉറങ്ങി കിടന്ന വടക്കന്‍ ദ്വീപുകള്‍ക്ക് തലസ്ഥാന നഗരിയായി നിലനിന്ന മഹാനായ ഹസ്രത്ത് ഉബൈദുള്ള (റ) ദീനുല്‍ ഇസ്ലാമുമായി കടന്നു വന്ന ലക്ഷദ്വീപിലെ പൊൻ തുരുത്തായ അമിനി  ദ്വീപ്‌ ഒരുങ്ങി കഴിഞ്ഞു    . 10 ദ്വീപുകളിൽ നിന്നും വന്നെത്തിയ ലക്ഷദ്വീപ് സ്കൂൾ വിദ്യാര്‍ഥികളുടെ കലാ ജാഥയോടെ (2.30 PM on 07.12.2013) പരിപാടിക്ക് തുടക്കം കുറിച്ചു. വൈകുന്നേരം വേദിയിൽ 7 മണിയോടെ ബഹുമാന്യനായ പ്രസിഡന്റ് കം ചീഫ് കൗണ്‍സിലർ ആച്ചാട അഹമദ് ഹാജി ലക്ഷദ്വീപ് സ്കൂൾ കലോത്സവം ഔപചാരികമായി ഉദ്ഘാടനം നിര്‍വക്കുന്നതോടൊപ്പം ലക്ഷദ്വീപ് വിദ്യാര്‍ഥികളിൽ കലകളെ വളര്‍ത്തിയെടുക്കുന്നതിന്‍റെ ആവശ്യകതക്ക് പ്രത്തേകം ഊന്നൽ നല്‍കി സംസാരിച്ചു. കലാജാഥയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്തനങ്ങളും അറിയിച്ചു, ഒപ്പം വേദിയില്‍ എഡുക്കേഷൻ ഓഫീസർ ശ്രീ.യൂസഫ്‌പാലി, പ്രിന്‍സിപാൾ & ഓര്‍ഗനൈസിംഗ് കമ്മിറ്റി ശ്രീ. സി. മുഹമ്മദ്‌ ഇഖ്‌ബാല്‍, ചെയര്‍പെര്‍സൺ SMC GSSS, ശ്രീ. എന്‍. ബർകത്തുള്ള(VPCC,DP), ചെയര്‍പെര്‍സൺ VDP ശ്രീമതി. ഹൈറുന്നിസ,  ശ്രീ. എം. കെ. കുന്നിക്കോയ(SDO), ശ്രീ. എ. ഹംസ എഡുകേഷന്‍ ഡയരക്ടർ, തുടങ്ങിയവര്‍ പങ്കെടുത്തു. LSK ജനറൽ കണ്‍വിനർ ശ്രീ.എന്‍. സൈദ്‌കോയ വേദിയിലെ എല്ലാ പ്രമുഖ വ്യക്തികള്‍ക്കും പരിപാടി വീക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന്‍ ഉദ്ഘാടനചടങ്ങിനോടനുബന്ദിച്ച് അമിനി ദ്വീപിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അരങ്ങേറിയ കലാപ്രകടനം ഏറെ ഭംഗിയായി. തുടര്‍ന്നുള്ള ദിവസങ്ങളിൽ ഇതരദ്വീപുകളില്‍ നിന്നും എത്തിയ സ്കൂൾ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങൾ ആരംഭിക്കുകയായി. ചിലങ്ക(GSSS GROUND), ഇശൽ(BARKATH BHAVAN), തൂലിക(LIBRARY HALL), എന്നീ വേദികളിലായി മത്സരഇനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മത്സരത്തിന്‍റെ പരിപാടികളുടെ വിവരണങ്ങൾ അറിയാൻ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Programe Schedule