Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Friday, 13 December 2013

ഞങ്ങളുടെ വെബ്‌സൈറ്റിൽ കയറാന്‍ ഇനി മറ്റു മൊബൈൽ ബ്രൌസർ ഉപയോഗിക്കേണ്ടതില്ല.


ആണ്ട്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഞങ്ങളുടെ വെബ്‌സൈറ്റിൽ കയറാന്‍ ഇനി മറ്റു മൊബൈൽ ബ്രൌസർ ഉപയോഗിക്കേണ്ടതില്ല. ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു ഞങ്ങളുടെ വെബ്സൈറ്റ് അപ്ലിക്കേഷൻ. ഈ മൊബൈല്‍ അപ്ലിക്കേഷൻ ലഭിക്കുന്നതിനായി താഴെകൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ബട്ടണിൽ അമര്‍ത്തുക. ഞങ്ങളുടെ ഈ ആപ്ലിക്കേഷനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം തായെയുള്ള കമാണ്ട് ബോക്സില്‍ രേഖപ്പെടുത്താവുന്നതാണ്.

Current Version
0.1

Requires Android
1.6 and Up

Application name
middle island

Size
300.93Kb

DOWNLOAD


Wednesday, 11 December 2013

അപകട സ്ഥലം സന്തര്‍ശിച്ചു.


Kadmat: 2013 മെയ്‌ 18 ൽ ഉണ്ടായ ബോട്ട് അപകടത്തിൽ അഞ്ചുപേ൪ മരണപെട്ടതിന്‍റെ വിശദവിവരങ്ങൾ അന്വേഷിക്കുന്നതിനും കടൽ ക്ഷോഭത്തിനെക്കുറിച്ച് പഠിക്കുന്നതിനെക്കുറിച്ചും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷൻ ചുമതലപ്പെടുത്തിയ Additional District Magistrate (ADM) ശ്രീ. മണികണ്ടൻ ഇന്നലെ(10.12.2013) കടമത്തിലെത്തി സ്ഥലം സന്തര്‍ഷിച്ചു. ALHW മുഹമ്മദലി, കെ.എന്‍.കസിമികോയ (SDO), ദല്‍ഹത്ത്(in-charge PA) മറ്റ് പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്‍റ് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.

Tuesday, 10 December 2013

കോഴിതീറ്റ: ആവശ്യമുള്ളവര്‍ സ്വയം തൂക്കിയെടുക്കണം.

                                                        
കടമത്ത്: ഇവിടത്തെ വെറ്റിനറി ഓഫീസിലാണ് അപൂര്‍വ്വ കാഴ്ച്ച അരങ്ങേറുന്നത്. കോഴി തീറ്റ വാങ്ങാന്‍ പോകുന്ന ഉപഭോക്താവ് പൈസ അടച്ചതിന് ശേഷം സ്വയം തൂക്കിയെടുത്താല്‍ മാത്രമേ തീറ്റലഭിക്കൂ എന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇതിന് പ്രധാന കാരണം പ്രസ്തുത ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒഴിച്ചുള്ള മുഴുവൻ തൊഴിലാളികളെയും പിരിച്ച് വിട്ടിരിക്കുകയാണ്. പകരം ആളെയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഉപഭോക്താക്കളോടുള്ള ഈ അവഗണന മാറ്റിക്കൊണ്ട് ഉത്തരവാദപ്പെട്ടവർ ഇതിന് ഒരു പരിഹാരം ഉടൻ കാണുമെന്ന് ജനങ്ങൾ പ്രത്യാശിക്കുന്നു.

ജെട്ടിയുടെ തൂണുകൾ തകര്‍ന്ന നിലയിൽ


കടമത്ത്(10.12.2013): ദ്വീപിലെ പ്രധാന ജെട്ടിയുടെ സുരക്ഷ കുറഞ്ഞു വരുന്നു, യാത്രാ സൗകര്യവും, കയറ്റുമതി ഇറക്കുമാതിയുമെല്ലാം ഒരേ ജെട്ടിയില്‍ തന്നെയാണ് തുടരുന്നത്. ഇറക്കുമതി ആവശ്യത്തിന് ഈ ജെട്ടി ഉപയോഗിക്കുന്നത് കാരണം ലോഡുമായി എത്തുന്ന ബാര്‍ജ് സ്ഥലത്തെ ജെട്ടിയിലാണ് ലോഡിറക്കാറുള്ളത്. ജെട്ടിയുടെ സുരക്ഷയ്ക്ക് ടയറുകൾ കൊടുക്കാറുണ്ട്. എന്നാല്‍ ജെട്ടിയുടെ വടക്ക് വശത്ത്‌ സുരക്ഷയ്ക്ക് വേണ്ടിയുള്ള ടയർ സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് പറ്റിയില്ല. ആ വശത്തിൽ തന്നെയാണ് കൂറ്റൻ ലോഡുമായി വരുന്ന ബാര്‍ജുകൾ പിടിക്കുന്നത് എന്നത് ദുഖകരമാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം സന്ദര്‍ഭങ്ങൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ നില തുടരുകയാണെങ്കിൽ സ്ഥലത്തെ പ്രധാന ജെട്ടി നശിക്കാൻ ഇനി ദിവസങ്ങൾ ഏറെയില്ല.

Sunday, 8 December 2013

LSK ഉദ്ഘാടനം നിര്‍വഹിച്ചു

              

AMINI(08.12.2013) ഒരു കാലത്ത് ലക്ഷദ്വീപ് കലാ സാംസ്കാരിക രംഗത്ത് ഏറെ മികവു തെളീച്ച്‌, ചരിത്രം ഉറങ്ങി കിടന്ന വടക്കന്‍ ദ്വീപുകള്‍ക്ക് തലസ്ഥാന നഗരിയായി നിലനിന്ന മഹാനായ ഹസ്രത്ത് ഉബൈദുള്ള (റ) ദീനുല്‍ ഇസ്ലാമുമായി കടന്നു വന്ന ലക്ഷദ്വീപിലെ പൊൻ തുരുത്തായ അമിനി  ദ്വീപ്‌ ഒരുങ്ങി കഴിഞ്ഞു    . 10 ദ്വീപുകളിൽ നിന്നും വന്നെത്തിയ ലക്ഷദ്വീപ് സ്കൂൾ വിദ്യാര്‍ഥികളുടെ കലാ ജാഥയോടെ (2.30 PM on 07.12.2013) പരിപാടിക്ക് തുടക്കം കുറിച്ചു. വൈകുന്നേരം വേദിയിൽ 7 മണിയോടെ ബഹുമാന്യനായ പ്രസിഡന്റ് കം ചീഫ് കൗണ്‍സിലർ ആച്ചാട അഹമദ് ഹാജി ലക്ഷദ്വീപ് സ്കൂൾ കലോത്സവം ഔപചാരികമായി ഉദ്ഘാടനം നിര്‍വക്കുന്നതോടൊപ്പം ലക്ഷദ്വീപ് വിദ്യാര്‍ഥികളിൽ കലകളെ വളര്‍ത്തിയെടുക്കുന്നതിന്‍റെ ആവശ്യകതക്ക് പ്രത്തേകം ഊന്നൽ നല്‍കി സംസാരിച്ചു. കലാജാഥയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്തനങ്ങളും അറിയിച്ചു, ഒപ്പം വേദിയില്‍ എഡുക്കേഷൻ ഓഫീസർ ശ്രീ.യൂസഫ്‌പാലി, പ്രിന്‍സിപാൾ & ഓര്‍ഗനൈസിംഗ് കമ്മിറ്റി ശ്രീ. സി. മുഹമ്മദ്‌ ഇഖ്‌ബാല്‍, ചെയര്‍പെര്‍സൺ SMC GSSS, ശ്രീ. എന്‍. ബർകത്തുള്ള(VPCC,DP), ചെയര്‍പെര്‍സൺ VDP ശ്രീമതി. ഹൈറുന്നിസ,  ശ്രീ. എം. കെ. കുന്നിക്കോയ(SDO), ശ്രീ. എ. ഹംസ എഡുകേഷന്‍ ഡയരക്ടർ, തുടങ്ങിയവര്‍ പങ്കെടുത്തു. LSK ജനറൽ കണ്‍വിനർ ശ്രീ.എന്‍. സൈദ്‌കോയ വേദിയിലെ എല്ലാ പ്രമുഖ വ്യക്തികള്‍ക്കും പരിപാടി വീക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന്‍ ഉദ്ഘാടനചടങ്ങിനോടനുബന്ദിച്ച് അമിനി ദ്വീപിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അരങ്ങേറിയ കലാപ്രകടനം ഏറെ ഭംഗിയായി. തുടര്‍ന്നുള്ള ദിവസങ്ങളിൽ ഇതരദ്വീപുകളില്‍ നിന്നും എത്തിയ സ്കൂൾ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങൾ ആരംഭിക്കുകയായി. ചിലങ്ക(GSSS GROUND), ഇശൽ(BARKATH BHAVAN), തൂലിക(LIBRARY HALL), എന്നീ വേദികളിലായി മത്സരഇനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മത്സരത്തിന്‍റെ പരിപാടികളുടെ വിവരണങ്ങൾ അറിയാൻ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Programe Schedule

Saturday, 7 December 2013

മൂന്നാമത് യു.ടി ലവല്‍ കലോത്സവത്തിന് അമിനി ദ്വീപിൽ തിരി തെളിഞ്ഞു.




     Amini (07.12.2013) ചരിത്രം ഉറങ്ങിക്കിടക്കുന്ന, ഒരു കാലത്ത് വടക്കന്‍ ദ്വീപുകളുടെ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന അമിനി ദ്വീപിന്‍റെ ഹൃദയ ഭാഗത്ത് മൂന്നാമത് യു.ടി ലവല്‍ കലോത്സവത്തിന് തിരിതെളീച്ചു. ബഹുമാന്യനായ ആച്ചാട അഹമദ് ഹാജി ( ചീഫ് കൌണ്‍സിലര്‍) ഫ്ലാഗ് ഓഫ്‌ ചെയ്ത്കൊണ്ട് കലോത്സവത്തിന്‍റെ ആദ്യഘട്ടമായ കലാജാഥക്ക് തുടക്കം കുറിച്ചു. എഡുക്കേഷൻ ഡാരക്ടർ ഹംസ, വൈസ് ചാന്‍സിലർ ബര്‍ക്കത്ത്. മറ്റു നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു. വർണശബളമായ കലാമേന്മയോടും നാടന്‍ തനിമയിലൂടെയും വിവിധ ദ്വീപുകളിൽ നിന്നും വന്നെത്തിയ സ്കൂൾ വിദ്യാര്‍ഥികളുടെ പ്രകടനത്തിന് അമിനിദ്വീപ് സാക്ഷ്യം വഹിച്ചു.
Kalajatha Photos

Monday, 2 December 2013

അവകാശ പോരാട്ടം സങ്കര്‍ഷാവസ്ഥയില്‍, സെക്രട്ടറിയേറ്റ് കുലുങ്ങുന്നു.


Kavaratti:(03.12.2013): പത്ത് മണിക്കാണ് സമരം തുടങ്ങിയിരിക്കുന്നത്. സമരത്തിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം രാവിലെ അഞ്ചുമണിക്കാണ് സമരം തുടങ്ങിയത്. തുടങ്ങിവെച്ച സമരം 8:30 അകുമ്പോഴത്തെക്കും പോലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും ചെയ്തു. ഉപരോധം ശക്തി പെട്ടതിനെ തുടര്‍ന്ന് പോലീസിനു സെക്രട്ടറിയേറ്റ് പരിസരത്തില്‍ 144 നിയമം പാസ്സാക്കേണ്ടി വന്നു. എങ്കിൽ കൂടി രണ്ടാം ഘട്ടസമരത്തിലേക്കാണ് സമര നേതാക്കളുടെ നീക്കം.
..

സക്രട്ടറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന്‍ NCP മുന്നില്‍ വെച്ച 10 ഡിമാന്‍ഡിൽ നിന്നും ഏഴ് ഡിമാന്‍ഡുകൾ അംഗീകരിച്ചു. താല്‍ക്കാലികമായി ഉപരോധം നിര്‍ത്തി വെച്ചു. അഡ്മിനി പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും NCP  ബഹിഷ്കരിക്കുമെന്ന് ആഹ്വാനം ചെയ്തു. ബാക്കി മൂന്ന് ഡിമാന്‍ഡകളും പരിഹരിക്കാൻ കേന്ദ്ര ലവലിൽ ശ്രദ്ധ ചെലുത്തുമെന്ന് ശരത്പവാര്‍ പറയുകയുണ്ടായി.

അംഗീകരിച്ച ഡിമാന്‍ഡുകൾ താഴെ കൊടുക്കുന്നു.

1. സര്‍ക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷടപരിഹാരം പുതിയ             അസോസിയേഷന്‍ ലാന്‍ഡ്‌ ആക്റ്റ് പ്രകാരം നല്‍കുക.
2. കെട്ടിട നിര്‍മാണത്തിന് റോഡിന്‍റെ ഇരു വശത്തും 5 മീറ്റർവിടണമെന്ന   അഡ്മിനിസ്ട്രെഷന്‍റെ ഏകപക്ഷ്യ തീരുമാനം റദ്ദാക്കുക.
3. മത്സ്യബന്ധനത്തിനാവശ്യമായ ഐസ് ബ്ലോക്കുകളുടെ കൂട്ടിയ വില     പിന്‍വലിക്കുക.
  4. ജില്ലാപഞ്ചായത്തിന്‍റെ കീഴിലെ വിവിധ വകുപ്പിലെ ജീവനക്കാര്‍ക്കുള്ള   ശമ്പളം കൃത്യസമയത്ത് നല്‍കുക.
    5.    ലേബർ എന്‍ഫോര്‍സ്മെന്‍റ് ഓഫീസറുടെ കാര്യാലയം ഡല്‍ഹിയിലേക്ക്   മാറ്റിയത് പിന്‍വലിച്ച് ദ്വീപിലേക്ക് കൊണ്ടുവരുക.
    6.       മാസ് വിപണനത്തിന് വിപണി കണ്ടെത്തുക.
    7.     അഡ്മിനിസ്ട്രെറ്റർ ഏകപക്ഷ്യജനവിരുദ്ധ സമീപനങ്ങളിൽനിന്ന്         പിന്മാറുക.


    ബാക്കി മൂന്ന്‍ ഡിമാൻഡുകളുടെ തീരുമാനം വരുന്ന ഡിസംബർ 26,27 തിയതികളിൽ അമിനിയിൽ വെച്ച് നടക്കുന്ന LSA  സമ്മേളനത്തില്‍ അറിയിമെന്ന് മുന്‍ LSA  പ്രസിഡന്‍റ് ടി. ചെറിയകോയ മിഡില്‍ ഐലന്‍ഡ്‌ മിഷനോട് പറഞ്ഞു.